/sathyam/media/media_files/2025/08/16/96fd1c6d-d7e0-43cc-bf04-764639c37888-2025-08-16-23-52-14.jpg)
കുവൈറ്റ് സിറ്റി: രാജ്യത്ത് വിസ ചട്ടങ്ങളും കുടിയേറ്റ നിയമങ്ങളും ലംഘിക്കുന്നവരെ പിടികൂടാൻ വേണ്ടി ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്റെ നിർദേശങ്ങൾ അനുസരിച്ച് നടന്ന സുരക്ഷാ കാമ്പയിനുകളിൽ 14 ഭിക്ഷാടകരെ അറസ്റ്റ് ചെയ്തു.
സ്ത്രീകളായ ഭിക്ഷാടകരെയാണ് രാജ്യത്തെ വിവിധ പ്രവിശ്യകളിൽ നിന്നായി പിടികൂടിയത്. ഇവരിൽ ഇന്ത്യ, ജോർദാൻ, സിറിയ, ശ്രീലങ്ക, സൗദി അറേബ്യ, ബംഗ്ലാദേശ്, എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരും ഉൾപ്പെടുന്നു.
പിടികൂടിയ ഭിക്ഷാടകർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്. കൂടാതെ ഇവരുടെ സ്‌പോൺസർമാരെയും നാടുകടത്തും സ്വാദേശി കളായ സ്പോൺസർ മാർ ക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
നിയമലംഘനം നടത്തുന്ന വിദേശികളെയും അവരുടെ സ്‌പോൺസർമാരെയും ശിക്ഷിക്കുന്നതിൽ മന്ത്രാലയം ഒരു വിട്ടുവീഴ്ചയും ചെയ്യില്ല എന്നും ഭിക്ഷാടനം സമൂഹത്തിനും നിയമങ്ങൾക്കും വിരുദ്ധമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.