New Update
/sathyam/media/media_files/2025/08/17/1000210402-2025-08-17-16-30-44.jpg)
ഫഹാഹീൽ: ഇന്ത്യയുടെ 79ാം സ്വാതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി കലാലയം സാംസകാരിക വേദി ഫഹാഹീൽ രംഗ് എ ആസാദി സംഘടിപിച്ചു.
Advertisment
മംഗഫ് ദാറു രിസാലയിൽ നടന്ന പരിപാടി ദേശസ്നേഹത്തിന്റെയും ഐക്യത്തിന്റെയും സന്ദേശമായി. നദീർ സഖാഫി അധ്യക്ഷത വഹിച്ച പരിപാടിയിൽ അബൂബക്കർ സിദ്ദീഖ് കൂട്ടായി ഉദ്ഘാടന പ്രഭാഷണം നടത്തി സംസാരിച്ചു.
ഇന്ത്യയുടെ ചരിത്രവും സ്വാതന്ത്ര സമരസേനാനികളുടെ ത്യാഗങ്ങളുടെ ഓർമ്മകളെയും അനുസ്മരിച്ചു കൊണ്ട് പുതുതലമുറ ഈ പൈതൃകത്തെ കാത്തുസൂക്ഷികേണ്ടതിന്റെ പ്രധാന്യം ഓർമ്മപ്പെടുത്തി ഉദ്ഘാടകൻ.
രിസാല സ്റ്റഡി സർക്കിൾ നാഷനൽ എക്സിക്യൂട്ടീവ് അംഗം ഫസൽ കല്ലൂർ സന്ദേശപ്രഭാഷണം നടത്തിയ പരിപാടിയിൽ ഡോക്യുമെന്ററി പ്രദർശനവും നടന്നു. ത്വൽഹത് സ്വാഗതം ആശംസിക്കുകയും മൻസൂർ നന്ദി അറിയിക്കുകയും ചെയ്തു.