കുവൈത്തിൽ ഒരാഴ്ചയ്ക്കിടെ 32,000 ട്രാഫിക് നിയമലംഘനങ്ങൾ; 28 പേർ അറസ്റ്റിൽ

New Update
arrest

കുവൈത്ത്: കുവൈത്തിൽ ട്രാഫിക് നിയമങ്ങൾ കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി, ഒരാഴ്ചക്കിടെ 32,000 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയമലംഘനം നടത്തിയ 28 പേരെയും പിടികൂടി.

Advertisment

നടപടിക്രമങ്ങളുടെ ഭാഗമായി ട്രാഫിക് നിയമലംഘനങ്ങൾ നടത്തിയ 10 വാഹനങ്ങൾ അധികൃതർ കസ്റ്റഡിയിലെടുത്തു. കൂടാതെ, ട്രാഫിക് നിയമലംഘനങ്ങൾ നടത്തിയ 39 കൗമാര പ്രായക്കാരെ ജുവനൈൽ പ്രോസിക്യൂഷന് കൈമാറി.

ഇതിനുപുറമെ, 215 പേരെ താമസ നിയമങ്ങൾ ലംഘിച്ചതിനും സുരക്ഷാ കേസുകളിൽ പിടികിട്ടാ പുള്ളികളെയും അറസ്റ്റ് ചെയ്തു.

രാജ്യത്ത് ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പരിശോധനകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.

സുരക്ഷയും ക്രമസമാധാനവും നിലനിർത്തുന്നതിനായി നിയമലംഘകർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

ഈ നീക്കങ്ങൾ രാജ്യത്ത് ട്രാഫിക് നിയമങ്ങൾ പാലിക്കുന്നതിൽ ജനങ്ങൾക്ക് കൂടുതൽ ശ്രദ്ധ നൽകാൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Advertisment