ജലീബ് സൂക്കിൽ റെസ്റ്റോറന്റ് ജീവനക്കാരനെ ഭീഷണിപ്പെടുത്തി 20 ദിനാർ മോഷ്ടിച്ചു; കുവൈത്ത് പൗരന് 5 വർഷം തടവ് ശിക്ഷ

New Update
court order1

കുവൈത്ത്: കുവൈത്തിലെ ജലീബ് സൂക്കിലെ ഒരു റെസ്റ്റോറന്റിൽ നിന്ന് 20 ദിനാർ മോഷ്ടിക്കുകയും അവിടെ ജോലി ചെയ്യുന്ന തൊഴിലാളിയെ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത കുവൈത്ത് പൗരന് ക്രിമിനൽ കോടതി അഞ്ച് വർഷം തടവ് ശിക്ഷ വിധിച്ചു. 

Advertisment

പബ്ലിക് പ്രോസിക്യൂഷൻ സമർപ്പിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി വിധി. പ്രതിയുടെ വാദങ്ങൾ തള്ളിക്കൊണ്ടാണ് കോടതി വിധി പ്രഖ്യാപിച്ചത്. 

സാക്ഷികളുടെ മൊഴികളും സിസിടിവി ദൃശ്യങ്ങളും ഉൾപ്പെടെയുള്ള ശക്തമായ തെളിവുകൾ പ്രോസിക്യൂഷൻ ഹാജരാക്കി. പ്രതിക്ക് മോഷണത്തിലും ഭീഷണിപ്പെടുത്തലിലും പങ്കുണ്ടെന്ന് തെളിയിക്കാൻ ഇത് സഹായകമായി.

രാജ്യത്തെ നിയമങ്ങൾ എല്ലാവർക്കും ഒരുപോലെ ബാധകമാണെന്ന് ഈ വിധി ഇത് പോലുള്ള  കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്ക് ശക്തമായ ശിക്ഷ ലഭിക്കുമെന്ന മുന്നറിയിപ്പും നൽകുന്നു.

Advertisment