New Update
/sathyam/media/media_files/2025/08/19/d-2025-08-19-18-12-01.png)
കുവൈറ്റ് സിറ്റി: നഗരത്തിന്റെ സൗന്ദര്യത്തിന് കോട്ടം വരുത്തുന്ന തരത്തിൽ പൊതുസ്ഥലങ്ങളിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾക്കെതിരെ കർശന നടപടികളുമായി കുവൈറ്റ് മുനിസിപ്പാലിറ്റി.
Advertisment
അലക്ഷ്യമായി ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ കണ്ടെത്തിയാൽ 100 ദിനാറിൽ കുറയാത്ത പിഴ ചുമത്തുമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു.
പിഴ കൂടാതെ, വാഹനം നീക്കം ചെയ്യുന്നതിനും ദിവസേനയുള്ള പാർക്കിംഗ് ഫീസും ഉടമസ്ഥൻ നൽകേണ്ടിവരും. നഗരസൗന്ദര്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നഗരത്തിന് ഒരു മോശം കാഴ്ചയായി മാറുന്നുവെന്ന് മുനിസിപ്പാലിറ്റി ചൂണ്ടിക്കാട്ടി. അശ്രദ്ധമായി വാഹനങ്ങൾ ഉപേക്ഷിക്കുന്ന പ്രവണത അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ നിയമം.