/sathyam/media/media_files/2025/08/19/d7fdc7d3-72da-4aae-b107-f281459052fe-2025-08-19-18-58-31.jpg)
കുവൈത്ത് സിറ്റി: ചരിത്രപ്രസിദ്ധമായ മുബാറകിയ മാർക്കറ്റിൽ എയർ കണ്ടീഷനിംഗ് സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി ഒരു ചിൽഡ് വാട്ടർ കൂളിംഗ് പ്ലാന്റ് സ്ഥാപിക്കാൻ കുവൈത്ത് മുനിസിപ്പാലിറ്റി പദ്ധതിയിടുന്നു.
കുവൈത്ത് മുനിസിപ്പാലിറ്റിയുടെ പ്രോജക്ട്‌സ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എൻജിനീയർ മൈസ ബുഷെഹ്രിയാണ് ഇതുസംബന്ധിച്ച ശുപാർശ മുന്നോട്ടുവെച്ചത്.
മാർക്കറ്റിന് സമീപത്തായി ഏകദേശം 3,500 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള മൂന്ന് സ്ഥലങ്ങൾ പ്ലാന്റ് സ്ഥാപിക്കുന്നതിനായി നിർദ്ദേശിച്ചിട്ടുണ്ട്.
ഈ സ്ഥലങ്ങൾ പരിശോധിക്കാനും നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്താനും അർബൻ പ്ലാനിംഗ്, സർവേ വിഭാഗങ്ങളെ ചുമതലപ്പെടുത്തി.
പദ്ധതിയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതിന് മുൻപ് ഭൂമി അനുവദിക്കുന്നതിനുള്ള വ്യവസ്ഥകൾ ഈ വിഭാഗങ്ങൾ നിശ്ചയിക്കും.
മാർക്കറ്റിലെത്തുന്നവർക്ക് കൂടുതൽ സൗകര്യപ്രദമായ അന്തരീക്ഷം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് മുനിസിപ്പാലിറ്റി ഈ നിർദ്ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്.