New Update
/sathyam/media/media_files/2025/06/29/kuwait-temperature-2025-06-29-17-49-50.jpg)
കുവൈറ്റ്: കുവൈറ്റിൽ മരങ്ങൾ വെച്ചുപിടിപ്പിക്കുന്നത് താപനില 12 ഡിഗ്രി സെൽഷ്യസ് വരെ കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനം.
Advertisment
മരങ്ങൾ നട്ടുപിടിപ്പിക്കുന്നത് അന്തരീക്ഷ താപനില കുറയ്ക്കാൻ സഹായിക്കുമെന്നാണ് പഠനം തെളിയിക്കുന്നതെന്നും ചൂടുള്ള പ്രദേശങ്ങളിൽ ഇത് വളരെ ഫലപ്രദമായ ഒരു മാർഗമാണെന്നും പ്രമുഖ കാലാവസ്ഥ വിദഗ്ധനായ ഈസാ റമദാൻ അഭിപ്രായപ്പെട്ടു.
അതേസമയം, താമസിക്കുന്ന സ്ഥലങ്ങളുടെ പ്രകൃതിക്കും രൂപകൽപ്പനയ്ക്കും അനുസരിച്ചുള്ള മരങ്ങൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം എന്നും പഠനം മുന്നറിയിപ്പ് നൽകുന്നു. അനുയോജ്യമായ മരങ്ങൾ നട്ടുപിടിപ്പിച്ചാൽ മാത്രമേ ഈ ഗുണം പൂർണ്ണമായി ലഭിക്കൂ.
പ്രകൃതിയെ സംരക്ഷിക്കാനും അതേസമയം കാലാവസ്ഥാ വ്യതിയാനങ്ങളെ നേരിടാനും മരങ്ങൾ നട്ടുപിടിപ്പിക്കുന്നത് ഒരു പ്രധാന പരിഹാര മാർഗമാണെന്ന് ഈ പഠനം ചൂണ്ടിക്കാട്ടുന്നു.