/sathyam/media/media_files/2025/08/20/efe206b5-0cc9-435d-84fb-6bcd3d7e8739-2025-08-20-17-49-45.jpg)
കുവൈത്ത് സിറ്റി: കുവൈത്ത് കെഎംസിസിയുടെ നഹ്ദ 2025 ഏകദിന ശിൽപശാലയിൽ മുഖ്യാതിഥിയായി പങ്കെടുക്കാൻ എത്തിയ പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ ജംഷീർ അലി ഹുദവിക്ക് കുവൈത്ത് കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി ഹൃദ്യമായ സ്വീകരണം നൽകി. ഫർവാനിയ കെഎംസിസി സംസ്ഥാന കമ്മിറ്റി ഓഫീസിൽ വെച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
കുവൈത്ത് കെഎംസിസി സംസ്ഥാന പ്രസിഡന്റ് സയ്യിദ് നാസർ അൽ മശ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്തത പരിപാടി മലപ്പുറം ജില്ലാ പ്രസിഡന്റ് അജ്മൽ വേങ്ങര അധ്യക്ഷത വഹിച്ച ചടങ്ങിൽ, ജില്ലാ കമ്മിറ്റിയുടെ ഉപഹാരം ഭാരവാഹികൾ ചേർന്ന് ജംഷീർ അലി ഹുദവിക്ക് കൈമാറി.
സ്വീകരണത്തിന് നന്ദി പറഞ്ഞുകൊണ്ട് സംസാരിച്ച ഹുദവി, കേരള രാഷ്ട്രീയത്തിലും സാമൂഹിക രംഗത്തും കെഎംസിസി വഹിക്കുന്ന നിർണായക പങ്കിനെ പ്രശംസിച്ചു. നഹ്ദ 2025 പോലുള്ള പരിപാടികളുടെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം സദസ്സിനെ ഓർമ്മിപ്പിച്ചു.
സംസ്ഥാന ആക്ടിംഗ് ജനറൽ സെക്രട്ടറി ഷാഹുൽ ബേപ്പൂർ, ട്രഷറർ ഹാരിസ് വള്ളിയോത്ത്, വൈസ് പ്രസിഡന്റുമാരായ റഊഫ് തങ്ങൾ, ഇക്ബാൽ മാവിലാടം, ഡോക്ടർ മുഹമ്മദലി, സെക്രട്ടറി സലാം ചെട്ടിപ്പടി, ജില്ലാ വൈസ് പ്രസിഡന്റ് ഫഹദ് പൂങ്ങാടൻ എന്നിവർ ആശംസകൾ നേർന്നു. കൂടാതെ വിവിധ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് മുസ്തഫ കമാൽ, റിയാസ് ബാബു, ഇയാസ്, അഫ്സൽ, സലീം പരപ്പനങ്ങാടി എന്നിവരും സംസാരിച്ചു.
കെഎംസിസി സംസ്ഥാന ഭാരവാഹികൾ, വിവിധ ജില്ലാ-മണ്ഡലം നേതാക്കൾ, പ്രവർത്തകർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. ജില്ലാ ജനറൽ സെക്രട്ടറി ഹംസ ഹാജി കരിങ്കപ്പാറ സ്വാഗതം ആശംസിച്ചു. ജില്ലാ സെക്രട്ടറി ഇസ്മായിൽ കോട്ടക്കൽ നന്ദി പ്രകാശിപ്പിച്ചു. ജില്ലാ ഭാരവാഹികളായ സലിം നിലമ്പൂർ, ഷാഫി ആലിക്കൽ, മറ്റു മണ്ഡലം ഭാരവാഹികൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.