New Update
/sathyam/media/media_files/2025/08/20/cf9f13c7-643b-48e7-8102-f5d596eba4e6-2025-08-20-17-49-45.jpg)
കുവൈത്ത്: കുവൈത്ത് കെഎംസിസി അംഗമായിരിക്കെ മരണപ്പെട്ട ഗൂഡല്ലൂർ മണ്ഡലം പ്രവർത്തകൻറെ കുടുംബത്തിനുള്ള സാമൂഹിക സുരക്ഷാ പദ്ധതിയുടെ ഭാഗമായുള്ള തുക വിതരണം, സുൽത്താൻ ബത്തേരി മണ്ഡലം മുസ്ലിം ലീഗ് ഓഫിസിൽ വെച്ച് നടത്തി.
Advertisment
കുവൈത്ത് കെഎംസിസി വയനാട് ജില്ലാ വൈസ് പ്രസിഡണ്ട് അലി പനമരം അധ്യക്ഷതയിൽ നടന്ന പ്രസ്തുത പരിപാടി മുസ്ലിംലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി. മുഹമ്മദ് ഉൽഘാടനം ചെയ്തു.
മരണപ്പെട്ട സഹോദരൻറെ കുടുംബത്തിന് വേണ്ടി, മണ്ഡലം മുസ്ലിംലീഗ് ജനറൽ സെക്രട്ടറി സി.കെ. ആരിഫ് ഫണ്ട് ഏറ്റുവാങ്ങി.
മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി പി.പി അയ്യൂബ്, ശിഹാബ് മാസ്റ്റർ നീലഗിരി, ഗ്ലോബൽ കെഎംസിസി മണ്ഡലം പ്രസിഡണ്ട് നാസർ വാകേരി, വി. ഉമ്മർ ഹാജി, ഷബീർ അഹമ്മദ്, ഇബ്രാഹിം തൈത്തൊടി, സമദ് കണ്ണിയൻ, ലത്തീഫ് അമ്പലവയൽ, നാസർ അലങ്കാർ തുടങ്ങിയവർ പരിപാടിക്ക് ആശംസകൾ നേർന്നു.