പൊതുമരാമത്ത് പ്രവൃത്തികളിൽ കരാർ വ്യവസ്ഥകൾ ലംഘിച്ചു; കുവൈറ്റിൽ 9 കമ്പനികളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി സർക്കാർ

New Update
Road-5

കുവൈത്ത്: പൊതുമരാമത്ത് പ്രവൃത്തികളിൽ കരാർ വ്യവസ്ഥകൾ പാലിക്കുന്നതിൽ പരാജയപ്പെട്ട ഒമ്പത് കമ്പനികളെ കുവൈത്ത് സർക്കാർ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി. പ്രാദേശിക പത്ര റിപ്പോർട്ട് അനുസരിച്ച്, ഈ കമ്പനികൾക്ക് ഇനി മുതൽ സർക്കാർ ടെൻഡറുകളിൽ പങ്കെടുക്കാൻ കഴിയില്ല.

Advertisment

പൊതുഫണ്ട് ദുരുപയോഗം തടയുന്നതിനും, നിർമ്മാണ പദ്ധതികളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും വേണ്ടിയാണ് ഈ കർശന നടപടി. രാജ്യത്തിന്റെ വികസന പദ്ധതികൾ കൃത്യസമയത്ത് പൂർത്തീകരിക്കാൻ ഇത് സഹായിക്കുമെന്ന് അധികൃതർ അറിയിച്ചു.

കരാർ ലംഘനം, നിലവാരമില്ലാത്ത നിർമ്മാണ സാമഗ്രികളുടെ ഉപയോഗം, സമയബന്ധിതമല്ലാത്ത ജോലികൾ തുടങ്ങിയവ കണ്ടെത്തിയതിനെ തുടർന്നാണ് ഈ കമ്പനികൾക്കെതിരെ നടപടിയെടുത്തത്. 

കുവൈത്തിന്റെ അടിസ്ഥാന സൗകര്യ വികസന മേഖലയിൽ സുതാര്യതയും കാര്യക്ഷമതയും വർദ്ധിപ്പിക്കാൻ ഈ നീക്കം സഹായകമാവുമെന്നാണ് വിലയിരുത്തൽ.

Advertisment