സന്ദർശന വിസക്കാർക്ക് സർക്കാർ ആശുപത്രികളിൽ ചികിത്സാ സേവനങ്ങൾ നിർത്തലാക്കി കുവൈത്ത്

New Update
HOSPI

കുവൈത്ത് സിറ്റി: സന്ദർശന വിസകളിലും താത്കാലിക വിസകളിലും രാജ്യത്ത് എത്തുന്നവർക്കുള്ള സർക്കാർ ആശുപത്രികളിലെയും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെയും ചികിത്സാ സേവനങ്ങൾ കുവൈത്ത് നിർത്തലാക്കി. 

Advertisment

ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അബ്ദുൽ വഹാബ് അൽ-അവാദി പുറത്തിറക്കിയ പുതിയ തീരുമാനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇതുപ്രകാരം, ഈ വിഭാഗത്തിലുള്ളവർക്ക് സർക്കാർ ഉടമസ്ഥതയിലുള്ള ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും ഇനിമുതൽ ചികിത്സയോ മറ്റ് ആരോഗ്യ സേവനങ്ങളോ ലഭിക്കില്ല. 

രാജ്യത്തെ ആരോഗ്യ സംരക്ഷണ വിഭവങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന്റെയും, സേവനങ്ങൾ അർഹരായവർക്ക് മാത്രം ലഭ്യമാക്കുന്നതിന്റെയും ഭാഗമായാണ് ഈ നടപടിയെന്ന് മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു. 

അതെസമയം, എമർജൻസി സേവനങ്ങൾ തുടരും. ആരോഗ്യ മേഖലയുടെ പ്രവർത്തനം കാര്യക്ഷമമാക്കുക, സേവന വ്യവസ്ഥകൾ യുക്തിസഹമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളും ഈ തീരുമാനത്തിന് പിന്നിലുണ്ട്. 

ഈ മാസം മുതൽ സന്ദർശന വിസ നിയമങ്ങൾ കുവൈത്ത് ഉദാരമാക്കിയതിന് പിന്നാലെയാണ് ആരോഗ്യ രംഗത്തെ ഈ പുതിയ നിയന്ത്രണം.

Advertisment