കുവൈത്തിലെ ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറിമാർക്ക് യാത്രയയപ്പ് നൽകി

New Update
YATHRA

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസിയിലെ സെക്കൻഡ് സെക്രട്ടറിമാരായ നിഖിൽ കുമാർ, കുമാരി അഞ്ചിത കേത്വാസ് എന്നിവർക്ക് ഊഷ്മളമായ യാത്രയയപ്പ് നൽകി. 

Advertisment

ഹെഡ്ക്വാർട്ടേഴ്സിലേക്ക് സ്ഥലം മാറ്റം ലഭിച്ചതിനെ തുടർന്നാണ് ഇരുവരും സ്ഥാനമൊഴിയുന്നത്. ഇന്ത്യൻ എംബസിയുടെ പ്രവർത്തനങ്ങളിൽ നിർണ്ണായക പങ്ക് വഹിച്ച ഉദ്യോഗസ്ഥരായിരുന്നു ഇവർ. 

പുതിയ ചുമതലകളിൽ എല്ലാവിധ വിജയങ്ങളും ഉണ്ടാകട്ടെയെന്ന് ഇന്ത്യൻ എംബസി ആശംസിച്ചു. യാത്രയയപ്പ് ചടങ്ങിൽ എംബസിയിലെ മറ്റ് ഉദ്യോഗസ്ഥരും ജീവനക്കാരും പങ്കെടുത്തു.

Advertisment