കുവൈറ്റിലെ ഫിലിപ്പീൻസ് ഗാർഹിക തൊഴിലാളികളുടെ ശമ്പളത്തിൽ വർദ്ധനവ്. ഇനി മിനിമം ശമ്പളം 500 ഡോളർ

New Update
KUWAIT CITY

കുവൈറ്റ്: കുവൈറ്റിലെ ഫിലിപ്പീൻസ് ഗാർഹിക തൊഴിലാളികളുടെ ശമ്പളത്തിൽ വർദ്ധനവ് വരുത്തി. നിലവിൽ ലഭിക്കുന്ന ശമ്പളത്തിന് പുറമെ പ്രതിമാസം 100 ഡോളർ (ഏകദേശം 30 ദിനാർ) അധികമായി നൽകണം. ഇതോടെ ഗാർഹിക തൊഴിലാളികളുടെ ഏറ്റവും കുറഞ്ഞ പ്രതിമാസ ശമ്പളം 500 ഡോളറായി(150 ദിനാർ ) ഉയർന്നു.

Advertisment

പുതിയ ഉത്തരവ് അനുസരിച്ച്, തൊഴിലുടമകൾ തങ്ങളുടെ തൊഴിലാളികൾക്ക് മതിയായ താമസ സൗകര്യങ്ങളും ആരോഗ്യ പരിചരണവും ഉറപ്പാക്കണം. എന്നാൽ, കുവൈറ്റിലെ പ്രതിമാസ ശമ്പളത്തിൽ ഈ വർദ്ധനവ് 20 ദിനാറിൽ കൂടുതലായിരിക്കില്ലെന്നാണ് വിലയിരുത്തൽ. 

ഉയർന്ന ജീവിതച്ചെലവും ആഗോള തലത്തിലെ പണപ്പെരുപ്പവും കണക്കിലെടുത്താണ് ഫിലിപ്പീൻസ് സർക്കാർ ഈ തീരുമാനം കൈക്കൊണ്ടത്.

Advertisment