കുവൈറ്റിൽ തണുപ്പുകാലം വൈകിയെത്തും: കാലാവസ്ഥാ വിദഗ്ധൻ ഇസ്സ റമദാൻ

New Update
WhatsApp Image 2025-08-22 at 10.44.27 PM

കുവൈറ്റ് സിറ്റി: ഈ വർഷം കുവൈറ്റിൽ തണുപ്പുകാലം വൈകിയെത്തുമെന്ന് കാലാവസ്ഥാ വിദഗ്ധൻ ഇസ്സ റമദാൻ അറിയിച്ചു. കാലാവസ്ഥയിലെ മാറ്റങ്ങൾ കാരണമാണ് ഈ വൈകലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisment

സാധാരണയായി കുവൈറ്റിൽ ഒക്ടോബർ അവസാനത്തോടെ തണുപ്പ് അനുഭവപ്പെട്ട് തുടങ്ങാറുണ്ട്. എന്നാൽ ഈ വർഷം നവംബറോടെ മാത്രമേ തണുപ്പുകാലം ആരംഭിക്കൂ എന്നാണ് റമദാൻ വ്യക്തമാക്കുന്നത്. 

പ്രകൃതിയിലെ മാറ്റങ്ങളും, ഓരോ സീസണുകളുടെയും സ്ഥാനമാറ്റങ്ങളുമാണ് ഇതിന് പ്രധാന കാരണമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.

Advertisment