/sathyam/media/media_files/2025/08/23/955cf07f-7864-4aa0-913e-34231db3707d-2025-08-23-21-06-32.jpg)
കുവൈത്ത് സിറ്റി: രാജ്യത്ത് നിയമലംഘനങ്ങൾക്കെതിരെ ശക്തമായ നടപടികളുമായി ആഭ്യന്തര മന്ത്രാലയം. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ ജലീബ് അൽ-ഷുയൂഖ്, ഖൈത്താൻ എന്നിവിടങ്ങളിൽ നടത്തിയ സംയുക്ത സുരക്ഷാ പരിശോധനയിൽ 26 പേർ അറസ്റ്റിലായി.
ക്രിമിനൽ സെക്യൂരിറ്റി സെക്ടറും വിവിധ സർക്കാർ സ്ഥാപനങ്ങളായ ജനറൽ ഫയർഫോഴ്സ്, കുവൈത്ത് മുനിസിപ്പാലിറ്റി, വൈദ്യുതി, ജല മന്ത്രാലയം, പൊതുമരാമത്ത് മന്ത്രാലയം, പരിസ്ഥിതി അതോറിറ്റി എന്നിവരും ചേർന്നാണ് പരിശോധന നടത്തിയത്.
ലൈസൻസില്ലാതെ പ്രവർത്തിച്ച 19 കടകൾ അടച്ചുപൂട്ടുകയും, അനധികൃത കച്ചവടങ്ങൾ നടത്തിയതിന് നിരവധി നിയമലംഘന നോട്ടീസുകൾ നൽകുകയും ചെയ്തു. കൂടാതെ, നിയമവിരുദ്ധ ചന്തകളും അനധികൃത മൊബൈൽ കടകളും നീക്കം ചെയ്തു.
നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികൾ തുടരുമെന്ന് ഷെയ്ഖ് ഫഹദ് യൂസഫ് അൽ-സബാഹ് അറിയിച്ചു. സമൂഹത്തിന്റെ സുരക്ഷയും സമാധാനവും ഉറപ്പുവരുത്താൻ ഇത്തരം പരിശോധനകൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.