/sathyam/media/media_files/2025/08/24/22-3-780x303-2025-08-24-16-27-16.webp)
കുവൈത്ത് സിറ്റി: പ്രമുഖ കുവൈത്ത് മാധ്യമങ്ങളായ അൽ-സബാഹ് ചാനലിന്റെയും അൽ-സബാഹ് പത്രത്തിൻ്റെയും ലൈസൻസ് റദ്ദാക്കി.
വാർത്താവിതരണ, സാംസ്കാരിക മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഭരണപരമായ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതോടെ ഇരു സ്ഥാപനങ്ങളുടെയും പ്രവർത്തനം പൂർണമായും നിലച്ചു.
ലൈസൻസ് റദ്ദാക്കാനുള്ള കാരണങ്ങൾ മന്ത്രാലയം ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. എന്നാൽ, ലൈസൻസ് വ്യവസ്ഥകൾ ലംഘിച്ചതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് നടപടിക്ക് പിന്നിലെന്നാണ് സൂചന.
ഒരു സ്ഥാപനത്തിന് കീഴിൽ ചാനലും പത്രവും ഒരുമിച്ച് നടത്തുന്നതിനുള്ള ലൈസൻസ് ദുരുപയോഗം ചെയ്തതായി ആരോപണങ്ങൾ ഉയർന്നിരുന്നു.
ഇതേത്തുടർന്ന് മന്ത്രാലയം നടത്തിയ പരിശോധനകൾക്കൊടുവിലാണ് നിർണായകമായ ഈ തീരുമാനമെടുത്തതെന്നാണ് പ്രാഥമിക വിവരം ജഹാറ ആസ്ഥാനമായി പ്രവർത്തിക്കുന്ന പത്രത്തിന്റെയും ചാനലിൽന്റെയും ഉടമയും പത്രാ തിപൻ ബദർ അൽ ഓബൈദാനാണ്.