കുവൈത്തിൽ ശുചിത്വ നിരീക്ഷണത്തിന് ഡ്രോണുകൾ, 360 ക്യാമറകൾ; മനാൽ അൽ-അസ്ഫോർ

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
images (41)

കുവൈത്ത് സിറ്റി: രാജ്യത്തെ ശുചിത്വം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വിവിധ ആധുനിക സംവിധാനങ്ങൾ ഉപയോഗിക്കുമെന്ന് കുവൈത്ത് മുനിസിപ്പാലിറ്റി ആക്ടിംഗ് ഡയറക്ടർ ജനറൽ മനാൽ അൽ-അസ്ഫോർ അറിയിച്ചു. 

Advertisment

ഇതിന്റെ ഭാഗമായി, നഗരത്തിലെ ശുചിത്വം നിരീക്ഷിക്കുന്നതിന് ഡ്രോൺ സംവിധാനം ഉപയോഗിക്കും.
പുതിയ ശുചീകരണ കരാറുകളിൽ വിവിധ സാങ്കേതിക വിദ്യകൾ നിർബന്ധമാക്കിക്കൊണ്ടുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

 വാഹനങ്ങളിൽ ഘടിപ്പിച്ച 360 ഡിഗ്രിയിൽ പ്രവർത്തിക്കുന്ന സ്മാർട്ട് ക്യാമറകൾ, മരുഭൂമി, കാർഷിക മേഖലകൾ, ഷാലെ പ്രദേശങ്ങൾ എന്നിവിടങ്ങളിലെ ശുചിത്വം നിരീക്ഷിക്കാൻ ഡ്രോണുകൾ എന്നിവയാണ് ഇതിൽ പ്രധാനം.

മാലിന്യനീക്കം വൈകുന്നേരം 6 മുതൽ പുലർച്ചെ 12 വരെയായിരിക്കും. ശുചീകരണ വാഹനങ്ങളിൽ സമയം വ്യക്തമായി രേഖപ്പെടുത്തണം. കൂടാതെ, ഫലപ്രദമായ ശുചീകരണം ഉറപ്പാക്കുന്നതിനായി വീട്ടുടമസ്ഥർക്ക് ബോധവത്കരണം നൽകണമെന്നും പുതിയ കരാറിൽ വ്യവസ്ഥയുണ്ട്.

Advertisment