/sathyam/media/media_files/2025/08/24/60c7843c-15c9-44f4-94e8-5d50bdb7636d-2025-08-24-22-34-50.jpg)
കുവൈറ്റ് സിറ്റി: രാജ്യത്തെ ഞെട്ടിച്ച മയക്കുമരുന്ന് വേട്ടയിൽ, 34 കിലോഗ്രാം വിവിധതരം മയക്കുമരുന്നുകളും 10,000 ലൈറിക ഗുളികകളും ഉൾപ്പെടെ വൻ ലഹരിമരുന്ന് ശേഖരം പിടിച്ചെടുത്ത് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം.
ക്രിമിനൽ സെക്യൂരിറ്റി സെക്ടറിന് കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോൾ നടത്തിയ രഹസ്യാന്വേഷണത്തെ തുടർന്നാണ് ജഹ്റയിലെ അൽ-ഒയൂൺ മേഖലയിൽ നിന്ന് ഇവ പിടിച്ചെടുത്തത്.
മയക്കുമരുന്ന് സൂക്ഷിച്ചിരുന്ന വാഹനത്തിൽ നിന്ന് ലൈസൻസില്ലാത്ത രണ്ട് തോക്കുകളും വെടിയുണ്ടകളും പോലീസ് കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരു ബെദൂൻ (പൗരത്വം ഇല്ലാത്ത) വ്യക്തിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇയാൾ മയക്കുമരുന്ന് കടത്തിന് ഉപയോഗിച്ചിരുന്ന വാഹനം രഹസ്യ സംഭരണ കേന്ദ്രമായി ഉപയോഗിക്കുകയായിരുന്നു. ഈ കേസുമായി ബന്ധമുള്ള മറ്റൊരു ബെദൂൻ വ്യക്തി നിലവിൽ സെൻട്രൽ ജയിലിൽ തടവിലാണ്.
പിടിച്ചെടുത്ത മയക്കുമരുന്നുകളിൽ 30 കിലോ രാസവസ്തുക്കൾ, 3 കിലോ ഷാബു, 1 കിലോ ഹാഷിഷ് എന്നിവ ഉൾപ്പെടുന്നു. പ്രതികൾ ലഹരിവസ്തുക്കൾ വിൽപന നടത്താൻ ശ്രമിച്ചതായി ചോദ്യം ചെയ്യലിൽ സമ്മതിച്ചാതയും റിപ്പോർട്ട്