കുവൈത്ത് കെഎംസിസി തൃശൂർ ജില്ലാ സമ്മേളനം, സ്വാഗതസംഘം രൂപീകരിച്ചു

New Update
a64565c0-390e-4e1f-82c3-f66818b71f9b

കുവൈത്ത് സിറ്റി: കുവൈത്ത് കെഎംസിസി തൃശൂർ ജില്ലാ സമ്മേളനം 2025 ഒക്ടോബർ 3ന് നടത്താൻ തീരുമാനിച്ചു. സമ്മേളനത്തിന്റെ പ്രഖ്യാപനവും സ്വാഗതസംഘം രൂപീകരണവും നടന്നു. 

Advertisment

കുവൈത്ത് കെഎംസിസി ഓഫീസ് ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ ജില്ലാ കമ്മിറ്റി ഭാരവാഹികളും മണ്ഡലം കമ്മിറ്റി ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു. 

കുവൈത്ത് കെഎംസിസി തൃശ്ശൂർ ജില്ലാ പ്രസിഡന്റ് ഹബീബ് മുറ്റിച്ചൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ, കെഎംസിസി സ്റ്റേറ്റ് പ്രസിഡന്റ് സയ്യിദ് നാസർ മഷ്ഹൂർ തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. സ്റ്റേറ്റ് ആക്ടിങ് ജനറൽ സെക്രട്ടറി ഷാഹുൽ ബേപ്പൂർ, സ്റ്റേറ്റ് ട്രഷറർ ഹാരിസ് വള്ളിയോത്ത്, സ്റ്റേറ്റ് സെക്രട്ടറി സലാം ചെട്ടിപ്പടി എന്നിവർ ആശംസകൾ നേർന്നു. 

കുവൈത്ത് കെഎംസിസി തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദലി ചെറുതുരുത്തി സ്വാഗതം ആശംസിച്ചു. ജില്ലാ കമ്മിറ്റി ഭാരവാഹികളായ നാസ്സർ തളി, നൂറുദ്ദീൻ കൊടുങ്ങല്ലൂർ, റാഷിദ് കുന്ദംകുളം, മണ്ഡലം കമ്മിറ്റി ഭാരവാഹികളായ കബീർ ഗുരുവായൂർ, റഷീദ് ഗുരുവായൂർ, ഷറഫുദ്ദീൻ നാട്ടിക, ബദറുദ്ദീൻ നാട്ടിക, അബ്ദുൽ റസാഖ് കുന്ദംകുളം,

ഫാസിൽ കുന്ദംകുളം, ഷറഫുദ്ദീൻ കൊടുങ്ങല്ലൂർ, ആഷിഖ് കൊടുങ്ങല്ലൂർ, യൂനുസ് ചേലക്കര, ഖലീൽ റഹ്മാൻ ചേലക്കര തുടങ്ങി തൃശൂർ ജില്ലയിൽ നിന്നുള്ള കെഎംസിസി ഭാരവാഹികളും പ്രവർത്തകരും യോഗത്തിൽ പങ്കെടുത്തു. വരാനിരിക്കുന്ന ജില്ലാ സമ്മേളനം ചരിത്രവിജയമാക്കാനുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Advertisment