അബ്ദുൽ കരീം അബ്ദുൽ ഖാദറിൻ്റെ പൗരത്വം റദ്ദാക്കിയെന്ന വാർത്ത വ്യാജം; സ്ഥിരീകരണവുമായി കുടുംബം

New Update
2861b691-fd84-4564-82b1-559a26c67cb3

കുവൈറ്റ് സിറ്റി: അന്തരിച്ച പ്രശസ്ത കുവൈറ്റ് ഗായകനായ അബ്ദുൽ കരീം അബ്ദുൽ ഖാദറിൻ്റെ പൗരത്വം റദ്ദാക്കിയെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് കുടുംബം അറിയിച്ചു. അദ്ദേഹത്തിൻ്റെ മകൻ്റെ അഭിഭാഷകനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

Advertisment

ഇത്തരത്തിലുള്ള വ്യാജ ആരോപണങ്ങൾ പ്രചരിപ്പിക്കുന്നത് വലിയ ദേശീയ, കലാപരമായ വ്യക്തിത്വത്തിൻ്റെ പദവിയെ ബാധിക്കുമെന്നും അഭിഭാഷകൻ പ്രസ്താവനയിൽ വ്യക്തമാക്കി.

സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന അടിസ്ഥാനരഹിതമായ വാർത്തകൾ വിശ്വസിക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

Advertisment