കുവൈറ്റിൽ 48,000 ദിനാർ തട്ടിയെടുത്ത വനിതയ്ക്ക് ശിക്ഷയിളവ്; തുക തിരികെ നൽകിയതിനാൽ 4 വർഷത്തെ തടവ് റദ്ദാക്കി

New Update
court order1

കുവൈറ്റ് സിറ്റി: സാമൂഹികക്ഷേമ മന്ത്രാലയത്തിൽനിന്ന് 48,000 ദിനാർ തട്ടിയെടുത്ത കേസിൽ ഒരു വനിതയുടെ 4 വർഷത്തെ തടവ് ശിക്ഷ ക്രിമിനൽ കോടതി റദ്ദാക്കി. തട്ടിപ്പ് നടത്തിയ പണം പൂർണ്ണമായും തിരികെ അടച്ചതിനെ തുടർന്നാണ് കോടതിയുടെ ഈ നടപടി.

Advertisment

വിവാഹിതയല്ലാതെ വിവാഹമോചിതയാണ് എന്ന് വ്യാജരേഖകൾ ഉണ്ടാക്കി 8 വർഷം കൊണ്ടാണ് ഇവർ ഈ തുക കൈവശപ്പെടുത്തിയത്. കേസിൽ ഇവർക്ക് 8 വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. 

എന്നാൽ, തട്ടിപ്പ് നടത്തിയ തുക മുഴുവൻ തിരികെ നൽകാൻ പ്രതി തയ്യാറായതോടെ, 4 വർഷത്തെ തടവ് ശിക്ഷ ഒഴിവാക്കി നൽകാൻ കോടതി തീരുമാനിക്കുകയായിരുന്നു.

Advertisment