/sathyam/media/media_files/2025/08/26/onamkuwait-2025-08-26-17-25-03.jpg)
കുവൈത്ത്: ഓണാഘോഷത്തിനായി വിപുലമായ ഒരുക്കങ്ങളുമായി കുവൈറ്റിലെ തക്കാര റെസ്റ്റോറന്റ്. കേരള തനിമയോടുകൂടിയ വിഭവസമൃദ്ധമായ സദ്യയൊരുക്കിയാണ് ഇക്കുറി തക്കാര മലയാളികളെ വരവേൽക്കുന്നത്.
സെപ്റ്റംബർ 5-ന് 27 വിഭവങ്ങളടങ്ങിയ ഓണസദ്യയാണ് തക്കാര ഒരുക്കുന്നത്. പഴമയുടെ രുചിയും പാരമ്പര്യത്തിന്റെ തനിമയും നിലനിർത്തുന്ന ഓണസദ്യയിൽ ചോറും കറികളും, അച്ചാറുകളും, പലഹാരങ്ങളും, പായസങ്ങളും ഉൾപ്പെടുന്നുണ്ട്. ഡൈൻ ഇൻ, ടേക്ക് എവേ, ഡെലിവറി സേവനങ്ങളിലൂടെയാണ് സദ്യ ലഭ്യമാകുക.
ഡൈൻ ഇൻ, ടേക്ക് എവേ നിരക്ക് 2.800 കെ.ഡി.യും ഡെലിവറി നിരക്ക് 2.950 കെ.ഡി.യുമാണ്. ഫഹാഹീൽ, സാൽമിയ, ഫർവാനിയ, ദാജീജ്, അബ്ബാസിയ എന്നിവിടങ്ങളിലുള്ള ശാഖകളിൽ നിന്ന് സേവനം ലഭിക്കും. ബൾക്ക് ഓർഡറുകൾക്കായി പ്രത്യേക ഓഫറുകളും ഒരുക്കിയിട്ടുണ്ട്.
സദ്യയിൽ ഉൾപ്പെടുന്ന പ്രധാന വിഭവങ്ങൾ:
ചോറും കറികളും: ചുവപ്പ് മട്ട അരി,
സാമ്പാർ, പരിപ്പ്, പുളിശ്ശേരി, എരിശ്ശേരി,
കാളൻ, കൂട്ടു കറി, അവിയൽ, പച്ചടി, ഓലൻ,
തോരൻ, പച്ച മോര്, രസം.
അച്ചാറുകളും ഉപദംശങ്ങളും: നാരാങ്ങ
അച്ചാർ, മാങ്ങാ അച്ചാർ, പുളി ഇഞ്ചി,
കൊണ്ടാട്ടം, പപ്പടം, കായ വറുത്തത്, ശർക്കര
വരട്ടി, നെയ്യ്.
പായസങ്ങൾ: അട പ്രഥമൻ, പാൽ പായസം.
കൂടാതെ കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കാൻ ഓണവിരുന്നുകൾക്കായി ആഡംബരപൂർണ്ണമായ ബാൻക്വറ്റ് ഹാളുകളും തക്കാര ഒരുക്കുന്നുണ്ട്. ഫഹാഹീലിലും ഫർവാനിയയിലുമുള്ള മനോഹരമായ ഹാളുകൾ നിങ്ങളെ ആനന്ദകരമാക്കുമെന്ന് ഉറപ്പ്.
ബുക്ക് ചെയ്യാൻ വിളിക്കുക:
* ഫഹാഹീൽ: 98766801 | 97746713
* സാൽമിയ: 98766802
* ഫർവാനിയ: 98766803
ദാജീജ്: 98766804
അബ്ബാസിയ: 98766805/6