New Update
/sathyam/media/media_files/2025/08/26/558138f0-e9bc-4c6e-8ddc-ec19882afa7b-2025-08-26-17-47-34.jpg)
കുവൈറ്റ്: ഇന്ത്യയും കുവൈത്തും തമ്മിലുള്ള ഏഴാമത് വിദേശകാര്യ ഓഫീസ് കൂടിയാലോചനകൾക്ക് ന്യൂഡൽഹിയിൽ ഇന്ന് തുടക്കമായി.
Advertisment
വിദേശകാര്യ മന്ത്രാലയം അഡീഷണൽ സെക്രട്ടറി (ഗൾഫ്) അസീം ആർ. മഹാജനും കുവൈത്ത് വിദേശകാര്യ സഹമന്ത്രി അംബാസഡർ സമീഹ് ഈസ ജോഹർ ഹയാത്തും സംയുക്തമായാണ് യോഗത്തിൽ അധ്യക്ഷത വഹിച്ചത്.
രാഷ്ട്രീയം, വ്യാപാരം, നിക്ഷേപം, പ്രതിരോധം, സാംസ്കാരികം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയുൾപ്പെടെയുള്ള തന്ത്രപ്രധാനമായ പങ്കാളിത്തത്തിന്റെ മുഴുവൻ വശങ്ങളും ഇരുപക്ഷവും ചർച്ച ചെയ്തു.
ഉഭയകക്ഷി ബന്ധം കൂടുതൽ ആഴത്തിലാക്കാനുള്ള വഴികളും നിലവിലുള്ള പദ്ധതികളും ചർച്ചകളിൽ പ്രധാന വിഷയമായി.