കുവൈത്തിൽ സന്ദർശകർക്ക് കർശന നിരീക്ഷണവും നിയമങ്ങളും; ലക്ഷ്യം ടൂറിസം വികസനവും സാമ്പത്തിക ഉണർവും

New Update
kuwait city

കുവൈറ്റ് സിറ്റി: ടൂറിസം മേഖലയുടെ വളർച്ച ലക്ഷ്യമിട്ട് സന്ദർശകരെ ആകർഷിക്കുന്നതിനായി പുതിയ നയങ്ങൾ പ്രഖ്യാപിച്ച് കുവൈത്ത്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താനും വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കാനും ഈ നീക്കം സഹായിക്കുമെന്നാണ് വിലയിരുത്തൽ. ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫാണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.

Advertisment

പുതിയ നയമനുസരിച്ച്, സന്ദർശകരെ കർശനമായി നിരീക്ഷിക്കും. രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

കൂടുതൽ നിക്ഷേപകരെയും ബിസിനസുകാരെയും രാജ്യത്തേക്ക് ആകർഷിക്കുക എന്നതും പുതിയ നയത്തിന്റെ ലക്ഷ്യമാണ്. നിക്ഷേപകർക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുന്നതിലൂടെ കുവൈറ്റിന്റെ ആഗോള പ്രതിച്ഛായ മെച്ചപ്പെടുത്താനാകും. 

ഇത് സമ്പദ്‌വ്യവസ്ഥയിൽ ഉണർവുണ്ടാക്കുമെന്നും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പ്രതീക്ഷിക്കുന്നു. ടൂറിസം മേഖലയുടെ വളർച്ചയ്ക്ക് സഹായകമായ ഈ നീക്കത്തെ സാമ്പത്തിക വിദഗ്ദ്ധരും സ്വാഗതം ചെയ്തിട്ടുണ്ട്.

Advertisment