മധ്യാഹ്ന ഡെലിവറി നിരോധനം നീക്കി: കുവൈത്തിൽ ഡെലിവറി ബൈക്കുകളുടെ പ്രവർത്തനം പുനരാരംഭിക്കുന്നു

New Update
homedelivery-fooddelivery-1

കുവൈറ്റ്: കുവൈത്ത് ട്രാഫിക് വകുപ്പ് ഉപഭോക്തൃ സാധനങ്ങളുടെ ഡെലിവറി ബൈക്കുകളുടെ മധ്യഹ്ന നിരോധനം നീക്കി. പുതിയ തീരുമാനം പ്രകാരം സെപ്റ്റംബർ 1, ഞായറാഴ്ച മുതൽ ഇവ പ്രവർത്തനം ആരംഭിക്കും.

Advertisment

വേനൽക്കാലത്ത് ബൈക്കുകളുടെ പ്രവർത്തനം ഭാഗികമായി നിർത്തിയിരുന്നതായിരുന്നു. എന്നാൽ പുതിയ അനുമതിപ്രകാരം രാവിലെ 11:00 മുതൽ വൈകിട്ട് 4:00 വരെ പ്രദേശങ്ങൾക്കുള്ളിൽ ഇവ പ്രവർത്തിക്കാനാകും.

അതേസമയം എക്സ്പ്രസ് വഴികളിലും റിംഗ് റോഡുകളിലുമുള്ള ഗതാഗതം ബൈക്കുകൾക്കുള്ള നിലവിലെ നിരോധനം  തുടരും. വേനൽക്കാലത്ത് പ്രവർത്തനം നിർത്തിയത് തൊഴിലാളികളുടെ സുരക്ഷയും മാനുഷിക പരിഗണനകളും മുൻനിർത്തിയായിരുന്നു.

Advertisment