ഡെലിവറി ആപ്പ് കമ്മീഷൻ കുറയ്ക്കാൻ കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രലയം

New Update
869-scaled

കുവൈത്ത് സിറ്റി: രാജ്യത്തെ റെസ്റ്റോറന്റുകൾക്കും ബേക്കറികൾക്കും ആശ്വാസമായി ഡെലിവറി ആപ്പുകൾ ഈടാക്കുന്ന ഭീമമായ കമ്മീഷൻ നിരക്കുകൾക്ക് നിയന്ത്രണമേർപ്പെടുത്താൻ ഒരുങ്ങി കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം. 

Advertisment

ഇതുമായി ബന്ധപ്പെട്ട നിയമഭേദഗതികൾ ഉടൻ കൊണ്ടുവരുമെന്നാണ് റിപ്പോർട്ട്. ചില ഡെലിവറി കമ്പനികൾ 25 മുതൽ 30 ശതമാനം വരെ ഉയർന്ന കമ്മീഷൻ ഈടാക്കുന്നതായി നേരത്തെ പരാതികൾ ഉയർന്നിരുന്നു. 

ഇത് ചെറുകിട റെസ്റ്റോറന്റ് ഉടമകൾക്ക് വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഈ ഉയർന്ന നിരക്കുകൾ കാരണം പല സ്ഥാപനങ്ങളും തങ്ങളുടെ ഉൽപ്പന്നങ്ങളുടെ വില വർദ്ധിപ്പിക്കാൻ നിർബന്ധിതരായിരുന്നു.

വിവിധ രാജ്യങ്ങളിലെ ശരാശരി ഡെലിവറി കമ്മീഷൻ നിരക്കിനെക്കാൾ വളരെ കൂടുതലാണ് കുവൈത്തിലെ നിലവിലെ നിരക്കുകൾ. ഈ സാഹചര്യം പരിഗണിച്ചാണ് ഡെലിവറി ആപ്പുകൾക്ക് ഫീസ് പരിധി നിശ്ചയിക്കാൻ മന്ത്രാലയം തീരുമാനിച്ചത്. 

ഈ നിയന്ത്രണം റെസ്റ്റോറന്റ്, ബേക്കറി മേഖലകളിൽ മാത്രമായിരിക്കും ബാധകമാവുക. പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ ചെറുകിട സ്ഥാപനങ്ങൾക്ക് വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.

Advertisment