/sathyam/media/media_files/2025/08/30/a554d1cf-e5b0-4098-b520-f97ac51a613b-2025-08-30-16-31-11.jpg)
കുവൈറ്റ് സിറ്റി: രാജ്യത്തെ വാണിജ്യ സ്ഥാപനങ്ങളിൽ നിയമലംഘനങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ കർശന നടപടികളുമായി കുവൈറ്റ് വാണിജ്യ, വ്യവസായ മന്ത്രാലയം.
മന്ത്രാലയത്തിൻ്റെ കൊമേഴ്സ്യൽ കൺട്രോൾ ഡിപ്പാർട്ട്മെൻ്റ് നടത്തിയ പരിശോധനയിൽ നിരവധി സ്ഥാപനങ്ങൾ അടച്ചുപൂട്ടി. ലൈസൻസില്ലാത്ത കടകൾ, വ്യാജ ഉത്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ, നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ബ്യൂട്ടി സലൂണുകൾ എന്നിവയ്ക്കെതിരെയാണ് നടപടിയെടുത്തത്.
മന്ത്രാലയത്തിലെ നിയമലംഘന സമിതി നടത്തിയ വ്യാപകമായ പരിശോധനയിലാണ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്തിയത്. ഉപഭോക്താക്കളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനും രാജ്യത്തെ വാണിജ്യ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും വേണ്ടിയാണ് ഈ നടപടികൾ.
അടച്ചുപൂട്ടിയ സ്ഥാപനങ്ങളിൽ ലൈസൻസില്ലാതെ പ്രവർത്തിച്ച മൂന്ന് തയ്യൽക്കടകളും ഏതാനും വനിതാ ബ്യൂട്ടി സലൂണുകളും ഉൾപ്പെടുന്നു. വ്യാജ ഉത്പന്നങ്ങൾ വിറ്റഴിച്ച ഒരു വാണിജ്യ സ്ഥാപനവും അടച്ചുപൂട്ടി. വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.