കുവൈത്തിലെ പ്രധാന നിരത്തുകളിൽ ലോറികൾക്ക് സമയനിയന്ത്രണം

New Update
kuwaittt

കുവൈറ്റ് സിറ്റി: രാജ്യത്തെ പ്രധാന റോഡുകളിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിനായി ലോറികൾക്ക് സമയനിയന്ത്രണം ഏർപ്പെടുത്തി. 

Advertisment

കുവൈറ്റ് ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റാണ് സർക്കുലർ പ്രഖ്യാപിച്ചത്. സുഗമമായ ഗതാഗതം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി.

നിയമം അനുസരിച്ച്, തിരക്കേറിയ സമയങ്ങളിൽ ലോറികൾ റോഡുകളിൽ പ്രവേശിക്കുന്നത് നിരോധിച്ചിട്ടുണ്ട്.
നിയന്ത്രണങ്ങൾ ഇങ്ങനെ:

സെപ്റ്റംബർ 1, 2025 മുതൽ ജൂൺ 14, 2026 വരെ:

 * രാവിലെ 6:30 മുതൽ 9:00 വരെ

* ഉച്ചയ്ക്ക് 12:30 മുതൽ വൈകുന്നേരം 3:30 വരെ
ജൂൺ 15, 2026 മുതൽ ഓഗസ്റ്റ് 31, 2026 വരെ:

 * ഉച്ചയ്ക്ക് 12:30 മുതൽ വൈകുന്നേരം 3:30 വരെ

ഈ സമയങ്ങളിൽ ലോറി ഡ്രൈവർമാർ റോഡ് നിയമങ്ങൾ പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ഇത് ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

Advertisment