/sathyam/media/media_files/2025/08/31/e5796a76-f109-48c7-a4bc-4e1125fe6cd8-2025-08-31-19-29-23.jpg)
കുവൈത്ത് സിറ്റി: കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ ക്രിമിനൽ സുരക്ഷാ വിഭാഗം നടത്തിയ വിപുലമായ അന്വേഷണത്തിന്റെ ഭാഗമായി, സർക്കാർ വകുപ്പുകളിലെ കേബിളുകളും വൈദ്യുതി ട്രാൻസ്മിഷൻ വയറുകളും മോഷ്ടിച്ച് വിൽപ്പന നടത്തിയ സംഘത്തെ പിടികൂടി.
ജലീബ് അഷ്ശുയൂഖ് പ്രദേശത്ത് പ്രധാന പ്രതിയെ വൻതോതിൽ മോഷ്ടിച്ച കേബിളുകൾ സംഭരിക്കുന്നതിനിടെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ, ബംഗ്ലാദേശ്, ഇന്ത്യ, ഈജിപ്ത്, കുവൈത്ത് പൗരന്മാർ അടക്കം നിരവധി പേരെ അറസ്റ്റ് ചെയ്തു. ഇവർ മോഷണം, സംഭരണം, വിൽപ്പന എന്നിവയിൽ പങ്കാളികളായിരുന്നുവെന്ന് സമ്മതിച്ചു.
പ്രധാന പ്രതി കുവൈത്ത് പൗരനായ അബ്ദുൽറാഷിദ് മുബാറക് അൽമുതൈരി അദ്ദേഹത്തിന്റെ വീട്ടിലാണ് മോഷ്ടിച്ച കേബിളുകൾ സൂക്ഷിച്ചിരുന്നത്. സംഘം മോഷണത്തിൽ നിന്നുള്ള ലാഭം തമ്മിൽ പങ്കിട്ടിരുന്നതായും
കൂടാതെ വൈദ്യുതി, ജലം, നവീകരണ ഊർജ മന്ത്രാലയവുമായി കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തുവരുന്ന ചില തൊഴിലാളികളും സർക്കാർ ഉടമസ്ഥതയിലുള്ള വാഹനത്തിൽ കേബിളുകൾ കയറ്റുന്നതിനിടെ പിടിയിലായി.
ഇവർ ഔദ്യോഗികമായി മന്ത്രാലയ ജോലിക്കാരെന്ന നിലയിൽ പ്രവർത്തിച്ചിരുന്നുവെങ്കിലും, മോഷ്ടിച്ച കേബിളുകൾ സ്വകാര്യമായി വിറ്റഴിക്കുന്നതായാണ് അന്വേഷണത്തിൽ തെളിഞ്ഞത്.
ഈജിപ്ഷ്യൻ പൗരന്മാർ: അബ്ദുല്ലാ സാബ്രി, ഹസൻ സാബിർ, അബുൽമജ്ദ് അബ്ദുൽറാസി, വലീദ് ഫൗസി മുഹമ്മദ്, ഹാനി മുസ്തഫാ ഐദിൻ, ഖുദൂസ് ജൂബൈൽ ഐദിൻ, ആശൂർ സാബിർ, സെയ്ന്‍ ഐദിൻ
ബംഗ്ലാദേശ് പൗരന്മാർ: ഉം ദി ആക്ബർ ഹുസൈൻ, അബ്ദുൽവലീൽ ഹുസൈൻ അലി, ബൽക്കാത്തിൽ മുഹമ്മദ് കോനി, അന്വർ അബ്ദുല്ഹാഷിം
കുവൈത്ത് പൗരൻ: അബ്ദുൽറാഷിദ് മുബാറക് അൽമുതൈരി
ആകെ 15 പ്രതികളാണ് പിടിയിലായത്. ഇവരിൽ പ്രധാനമായും മോഷ്ടിച്ച കേബിളുകൾ വാങ്ങി വിൽക്കുന്ന ഇടനിലക്കാരും, സംഭരണക്കാരും, ഗതാഗതത്തിനായി സർക്കാർ വാഹനങ്ങൾ ദുരുപയോഗം ചെയ്ത തൊഴിലാളികളും ഉൾപ്പെടുന്നു.
ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചതനുസരിച്ച്, പിടികൂടിയ കേബിളുകളുടെ ഭാരം ഒരു ടണ്ണിന് മുകളിലാണ്. എല്ലാ പ്രതികളെയും നിയമനടപടികൾക്ക് വിധേയരാക്കിയിരിക്കുകയാണെന്നും, രാജ്യത്തിന്റെ സുരക്ഷയും പൊതുസമ്പത്തിന്റെയും സംരക്ഷണത്തിനായി ഇത്തരം കർശന നടപടികൾ തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.