New Update
/sathyam/media/media_files/2025/01/08/rPhYidIew8dZ8v7t8Lh4.jpg)
കുവൈത്ത് സിറ്റി: ഗതാഗത നിയമലംഘകരെ ഇനി തടവോ പിഴ ശിക്ഷയ്ക്കു പകരം നിർബന്ധിത സാമൂഹിക സേവനത്തിലേക്ക് നിയോഗിക്കുന്ന പുതിയ നിയമം കുവൈത്തിൽ പ്രാബല്യത്തിൽ വന്നു.
Advertisment
1976 ലെ ഗതാഗത നിയമത്തിലെ (81-ാം നമ്പർ മന്ത്രിതല പ്രമേയം) ചില വ്യവസ്ഥകൾ ഭേദഗതി ചെയ്താണ് പുതിയ നിയമം ഓഗസ്റ്റ് 31 മുതൽ നടപ്പാക്കിയത്.
പുതിയ നിയമപ്രകാരം, നിയമലംഘകരെ വിവിധ സർക്കാർ വകുപ്പുകളിലും ജീവകാരുണ്യ സംഘടനകളിലും സൗജന്യ ജോലികൾക്കായി നിയോഗിക്കും. കുറ്റകൃത്യത്തിന്റെ സ്വഭാവവും കുറ്റവാളിയുടെ വ്യക്തിപരമായ സാഹചര്യങ്ങളും പരിഗണിച്ച് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റുമായി ഏകോപനം നടത്തി ജോലികൾ ഏർപ്പെടുത്തും.
നിയോഗിക്കാവുന്ന സാമൂഹിക സേവനങ്ങൾ:
- ആഭ്യന്തര മന്ത്രാലയത്തിന്റെ ഗതാഗത ബോധവൽക്കരണ കാമ്പെയ്‌നുകളിൽ പങ്കാളിത്തം
- ട്രാഫിക് വകുപ്പിന്റെ പ്രവർത്തനങ്ങൾ, പുനരധിവാസ സ്ഥാപനങ്ങൾ, സിവിൽ ഡിഫൻസ് പ്രവർത്തനങ്ങളിൽ സഹായം
- ആരോഗ്യ മന്ത്രാലയത്തിലെ അപ്പോയിന്റ്‌മെന്റുകൾ ഷെഡ്യൂൾ ചെയ്യൽ, ആരോഗ്യ ബോധവൽക്കരണ കാമ്പെയ്‌നുകളിൽ പങ്കാളിത്തം
- വിദ്യാഭ്യാസ മന്ത്രാലയ പ്രവർത്തനങ്ങളിൽ സഹായം, സ്കൂൾ ശുചീകരണം, വിദ്യാർത്ഥി ബോധവൽക്കരണ കാമ്പെയ്‌നുകൾ
- സാമൂഹികകാര്യ മന്ത്രാലയത്തിലെ ക്ഷേമ പ്രവർത്തനങ്ങൾ, സഹായ വിതരണം, സാമൂഹിക വികസന കേന്ദ്രങ്ങളിൽ സേവനം
- മതകാര്യ മന്ത്രാലയത്തിലെ പള്ളികളുടെ ശുചീകരണം, ഖുർആൻ ക്ലാസുകൾ ക്രമീകരിക്കൽ
- ജല-വൈദ്യുതി മന്ത്രാലയത്തിലെ മീറ്റർ ഡാറ്റ രേഖപ്പെടുത്തൽ
- പൊതുമരാമത്ത് വകുപ്പിന്റെ അറ്റകുറ്റപ്പണികൾ, നടപ്പാത പെയിന്റിംഗ്
- വാണിജ്യ-വ്യവസായ മന്ത്രാലയത്തിലെ ഉപഭോക്തൃ അവബോധ പ്രവർത്തനങ്ങൾ
- പരിസ്ഥിതി സംരക്ഷണ സമിതിയിലൂടെ തീരദേശ ശുചീകരണം, മരം നടൽ, പരിസ്ഥിതി കാമ്പെയ്‌നുകൾ
- കുവൈത്ത് നഗരസഭയിലെ ശുചീകരണ പ്രവർത്തനങ്ങൾ, ശവസംസ്കാര ജോലികൾ
- മാനവ ശേഷി പൊതുസമിതിയുടെ പരിശീലന പരിപാടികൾ, വിവർത്തനം, പ്രവാസി തൊഴിലാളികളിൽ അവബോധം
- കൃഷി-മത്സ്യബന്ധന വകുപ്പിന്റെ പാർക്ക് ശുചീകരണം, മരങ്ങൾ നടൽ
- എണ്ണ മന്ത്രാലയത്തിലെ പെട്രോൾ പമ്പുകളിൽ ജോലി
ഇതിലൂടെ ഗതാഗത നിയമലംഘനങ്ങളെ നിയന്ത്രിക്കുന്നതിനൊപ്പം സാമൂഹിക ഉത്തരവാദിത്വവും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കാനാണ് അധികൃതരുടെ നീക്കം.