പുനർജ്ജനി കുവൈറ്റ് പ്രവാസി അസോസിയേഷൻ “ആരവം 2025” സംഘടിപ്പിച്ചു

New Update
61921194-1eeb-4044-846a-c662e8ca7d32

കുവൈറ്റ്: പുനർജ്ജനി കുവൈറ്റ് പ്രവാസി അസോസിയേഷൻ ഓണത്തെ വരവേൽക്കാനായി അബ്ബാസിയ സെൻട്രൽ സ്കൂളിൽ സംഘടിപ്പിച്ച “ആരവം 2025” മെഗാപ്രോഗ്രാം വൻവിജയമായി. രാവിലെ 10 മണിക്ക് ആരംഭിച്ച ഓണാഘോഷങ്ങൾക്ക് പുനർജ്ജനി അംഗങ്ങളുടെ വിവിധ കലാപ്രകടനങ്ങൾ തുടക്കം കുറിച്ചു.

Advertisment

പുനർജ്ജനി പ്രസിഡന്റ് സുൽഫിക്കർ അധ്യക്ഷനായ പൊതുയോഗത്തിൽ ജനറൽ സെക്രട്ടറി പ്രസീത സ്വാഗതം ആശംസിച്ചു. ഡോ. സുസോവന സുജിത് നായർ (KCCC) പരിപാടി ഉദ്ഘാടനം ചെയ്തു. ഡോ. മറിയ ഉമ്മൻ, അസീം സൈത്ത് സുലൈമാൻ (ഷിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പ്), 

ആബ്ബാസ് (എ.ആർ.വൈ എക്സ്ചേഞ്ച്), മുഹമ്മദ് അലി (മാംഗോ സൂപ്പർമാർക്കറ്റ്), ഹർഷൽ (മലബാർ ഗോൾഡ്), ഫാത്തിമ ഷെറിദ (സാമൂഹിക പ്രവർത്തക), PM നായർ (പ്രമുഖ സാമൂഹിക പ്രവർത്തകൻ), മനോജ് പരിമളം, ബാബു ഫ്രാൻസീസ് (നോർക്ക–ലോക കേരള സഭ പ്രതിനിധി), അബ്ദുൽ നാസർ (പുനർജ്ജനി ഉപദേശക സമിതി അംഗം), 

ദിവ്യ (വൈസ് പ്രസിഡന്റ്), സാജു (പ്രോഗ്രാം ജനറൽ കൺവീനർ), രതീഷ് വർക്കല (മീഡിയ) എന്നിവരും യൂണിറ്റ് പ്രസിഡന്റുമാരായ ജസ്റ്റിൻ, ജലീൽ, ബാബു എന്നിവർ ആശംസകൾ അറിയിച്ചു. ട്രഷറർ വി എ കരീം നന്ദി രേഖപ്പെടുത്തി.

കലാപരിപാടികളുടെ ഭാഗമായി കുവൈറ്റിലെ പൊളിക നാടൻപാട്ട് സംഘം അവതരിപ്പിച്ച നാടൻപാട്ടും നാട്ടുകലകളും വേദിയെ നിറച്ചു. സ്വസ്തിക ഡാൻസ് സ്കൂൾ ഒരുക്കിയ മോഹിനിയാട്ടവും കുട്ടികളുടെ സെമി ക്ലാസിക്കൽ ഡാൻസും പ്രേക്ഷകരെ മനം കവരിച്ചു. നാട്ടിലെയും കുവൈറ്റിലെയും ഗായകരായ ജോബി, ഹൃത്വിക, ധനേഷ്, ആർച്ച എന്നിവർ ഒരുക്കിയ സംഗീത വിരുന്ന് പരിപാടിയുടെ ഹൈലൈറ്റായി.

ഓണാഘോഷത്തിന്റെയും മലയാളി ഏകത്വത്തിന്റെയും നിറച്ചായക്കളോടെയായിരുന്നു “ആരവം 2025” മെഗാപ്രോഗ്രാമിന്റെ സമാപനം.

Advertisment