New Update
/sathyam/media/media_files/2025/09/01/afgan-earthqake-2025-09-01-22-26-25.webp)
കുവൈറ്റ്: അഫ്ഗാനിസ്ഥാനിലുണ്ടായ അതിശക്തമായ ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്ന അഫ്ഗാൻ ജനതയ്ക്ക് കുവൈറ്റ് പിന്തുണയും ഐക്യദാർഢ്യവും അറിയിച്ചു.
Advertisment
വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഭൂകമ്പത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച കുവൈറ്റ്, പരിക്കേറ്റവർക്ക് വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്നും പ്രത്യാശിച്ചു.
അഫ്ഗാനിസ്ഥാന്റെ കിഴക്കൻ മേഖലയിൽ ഉണ്ടായ ഈ ഭൂകമ്പത്തിൽ ഏകദേശം 825 പേർക്ക് ജീവൻ നഷ്ടപ്പെടുകയും, 3,113 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ആയിരത്തിലധികം വീടുകൾ പൂർണ്ണമായി നശിച്ചു.
ഈ ദുരന്ത സമയത്ത് അഫ്ഗാനിസ്ഥാനിലെ ജനങ്ങൾക്കൊപ്പമാണ് കുവൈറ്റെന്നും പ്രസ്താവനയിൽ പറയുന്നു.