/sathyam/media/media_files/2025/09/02/798dd309-aa15-4998-a8fb-e38a05099cab-2025-09-02-20-29-40.jpg)
കുവൈറ്റ് സിറ്റി: ആരോഗ്യത്തിനും പൊതു സുരക്ഷക്കും ഭീഷണിയാകുന്ന വിവിധ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള ആഭ്യന്തര മന്ത്രാലയത്തിൻ്റെ ശ്രമങ്ങളുടെ ഭാഗമായി, അബ്ദുള്ള അലി ഹുസൈൻ മുഹമ്മദ് അൽ ഹദ്ദാദ് എന്ന ഒരാളെ അറസ്റ്റ് ചെയ്തതായി ക്രിമിനൽ സെക്യൂരിറ്റി മേഖല അറിയിച്ചു.
രോഗശാന്തി, മാരണം മാറ്റുക, വിവാഹബന്ധം വേർപെടുത്തുക തുടങ്ങിയ കാര്യങ്ങൾ പറഞ്ഞ് തട്ടിപ്പും വഞ്ചനയും നടത്തിയതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ, ഇയാൾ വ്യാജ ചികിത്സാ നടത്തുകയായിരുന്നു എന്നും കണ്ടെത്തി.
മാരണവും രോഗങ്ങളും മാറ്റാൻ തനിക്ക് കഴിവുണ്ടെന്ന് ഇയാൾ ആളുകളെ വിശ്വസിപ്പിക്കുകയും അതിനുവേണ്ടി വിവിധ ഉൽപ്പന്നങ്ങൾ വിൽക്കുകയും ചെയ്തിരുന്നു. ബംഗ്ലാദേശ് പൗരനായ നൂർ അമീൻ അബ്ദുൾറസാഖ് എന്നയാളുടെ സഹായവും ഇയാൾക്ക് ലഭിച്ചിരുന്നു.
പിടിയിലായ പ്രതികളെയും അവർ ഉപയോഗിച്ച സാധനങ്ങളും തുടർ നിയമ നടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.