ഭാഗ്ഗേജ് ഇല്ലാതെ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ സൗകര്യമൊരുക്കി കുവൈറ്റ് എയർവേയ്‌സ്

New Update
a70cae04-a3f5-4c84-8849-a60f59041420

കുവൈറ്റ് സിറ്റി: കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്കായി പുതിയൊരു ഓപ്ഷനുമായി കുവൈറ്റ് എയർവേയ്‌സ്. ബാഗേജില്ലാതെ യാത്ര ചെയ്യുന്നവർക്കായി "ഇക്കോണമി ക്ലാസ് സീറോ ബാഗ്" എന്ന പുതിയൊരു നിരക്ക് സെപ്റ്റംബർ 1 മുതൽ നിലവിൽ വന്നു.

Advertisment

ഈ നിരക്ക് തിരഞ്ഞെടുക്കുന്ന യാത്രക്കാർക്ക് ചെക്ക്-ഇൻ ബാഗേജ് കൊണ്ടുപോകാൻ സാധിക്കില്ല. പകരം, അനുവദനീയമായ ഭാരത്തിലുള്ള ഒരു ക്യാരി-ഓൺ ബാഗേജ് മാത്രം കൊണ്ടുപോകാൻ അനുവാദമുണ്ടാകും. കുറഞ്ഞ വിലയിൽ യാത്ര ചെയ്യാനുള്ള അവസരം നൽകുക എന്നതാണ് ഈ പുതിയ ഫെയർ ക്ലാസിന്റെ ലക്ഷ്യം.

സെപ്റ്റംബർ 1-നോ അതിനു ശേഷമോ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്കാണ് ഈ നിരക്ക് ബാധകമാവുക. കൂടുതൽ വിവരങ്ങൾക്കായി കുവൈറ്റ് എയർവേയ്‌സ് വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

Advertisment