New Update
/sathyam/media/media_files/2025/09/03/ramadanb-2025-09-03-19-43-06.jpg)
കുവൈത്ത് സിറ്റി: സെപ്റ്റംബർ 7 ഞായറാഴ്ച രാത്രി 8 മണിക്ക് കുവൈത്തിലെ 6 ഗവർണറേറ്റുകളിലായി 106 പള്ളികളിൽ ഗ്രഹണ നമസ്കാരം സംഘടിപ്പിക്കും.
Advertisment
രാജ്യത്ത് പൂർണ്ണ ചന്ദ്രഗ്രഹണം അനുഭവപ്പെടുന്ന സാഹചര്യത്തിലാണിത്. ഇത് സംബന്ധിച്ച് ഇസ്ലാമിക കാര്യ മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. ബദർ അൽ-മുതൈരി, പള്ളി ഭരണ നിർവഹണ വിഭാഗം ഡയറക്ടർമാർക്ക് കത്തയച്ചു.
പ്രവാചക ചര്യ പ്രകാരമാണ് ഗ്രഹണ വേളയിൽ വിശ്വാസികൾ പ്രത്യേക നമസ്കാരം നിർവഹിക്കുന്നത്.