/sathyam/media/media_files/2025/11/22/whatsapp-image-2024-12-04-at-12-19-00-pm-2025-11-22-22-40-55.jpeg)
കുവൈത്ത് സിറ്റി: വൈദ്യുതി, ജല ബില്ലുകൾ അടയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ട് പ്രചരിക്കുന്ന ടെക്സ്റ്റ് സന്ദേശങ്ങൾ വ്യാജമാണെന്ന് വൈദ്യുതി, ജല, പുനരുപയോഗ ഊർജ്ജ മന്ത്രാലയം (MEW) സ്ഥിരീകരിച്ചു.
ഇത്തരം സന്ദേശങ്ങൾക്ക് മന്ത്രാലയവുമായി യാതൊരു ബന്ധവുമില്ലെന്നും പൊതുജനങ്ങൾ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
മന്ത്രാലയം ഔദ്യോഗികമായി പുറത്തിറക്കുന്ന സന്ദേശങ്ങളിൽ നിന്നും വ്യാജ സന്ദേശങ്ങൾ എങ്ങനെ തിരിച്ചറിയാമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
നിലവിൽ പ്രചരിക്കുന്ന സന്ദേശങ്ങളിൽ പറയുന്നത് പോലെ വൈദ്യുതി, ജല ബിൽ അടയ്ക്കുന്നതിനായി മന്ത്രാലയം ആരെയും പ്രത്യേകമായി ടെക്സ്റ്റ് മെസേജുകൾ വഴി സമീപിക്കുന്നില്ല. ഈ സന്ദേശങ്ങൾ പൂർണ്ണമായും വ്യാജവും തട്ടിപ്പുമാണ്.
ബില്ലുകൾ അടയ്ക്കാൻ ശ്രമിക്കുമ്പോൾ, മന്ത്രാലയത്തിന്റെ ഔദ്യോഗികവും അംഗീകൃതവുമായ പ്ലാറ്റ്‌ഫോമുകൾ മാത്രം ഉപയോഗിക്കുക. അപരിചിതമായ ലിങ്കുകളോ പേയ്‌മെന്റ് ആവശ്യപ്പെടുന്ന സന്ദേശങ്ങളോ അവഗണിക്കുക.
പൊതുജനങ്ങൾ തട്ടിപ്പുകളിൽ വീഴാതിരിക്കാൻ ഈ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും, ബിൽ പേയ്‌മെന്റ് സംബന്ധിച്ച് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ നേരിട്ട് മന്ത്രാലയവുമായി ബന്തപെടണമെന്നും അധികൃതർ അറിയിച്ചു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us