കുവൈറ്റിൽ ബാങ്ക് തട്ടിപ്പ്: പ്രവാസിക്ക് നഷ്ടപ്പെട്ടത് 2,740 ദിനാർ, ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ

New Update
bank

ഹവല്ലി: കുവൈറ്റിൽ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ടെന്ന പരാതിയുമായി പ്രവാസി. ഹവല്ലി ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിലാണ് ഈജിപ്ഷ്യൻ പൗരൻ പരാതി നൽകിയത്. 

Advertisment

ഇദ്ദേഹത്തിന്റെ അക്കൗണ്ടിൽ നിന്ന് അനുവാദമില്ലാതെ മൂന്ന് തവണകളായി 2,740 കുവൈറ്റ് ദിനാർ (ഏകദേശം 7.5 ലക്ഷം ഇന്ത്യൻ രൂപ) പിൻവലിക്കപ്പെട്ടതായാണ് റിപ്പോർട്ട്.

സംഭവത്തിൽ നുഗ്ര (Nugra) പോലീസ് സ്റ്റേഷനിൽ ബാങ്ക് തട്ടിപ്പിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ബാങ്ക് അധികൃതരുമായി ബന്ധപ്പെടുകയും ഇടപാടുകൾ പരിശോധിക്കുകയും ചെയ്തുവരികയാണ്.

ഇത്തരം തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. ബാങ്കിംഗ് വിവരങ്ങൾ ആവശ്യപ്പെട്ട് വരുന്ന സംശയാസ്പദമായ സന്ദേശങ്ങളോ ലിങ്കുകളോ തുറക്കരുതെന്നും വ്യക്തിഗത വിവരങ്ങൾ കൈമാറരുതെന്നും അതികൃതർ മുന്നറിയിപ്പ് നൽകി

Advertisment