ഇന്ദിര ഗാന്ധിയുടെ ജന്മദിനാഘോഷം സംഘടിപ്പിച്ച് ഒഐസിസി കുവൈത്ത്

New Update
af388324-5d6e-4cc9-afc4-6c8a79320b57

കുവൈത്ത് സിറ്റി: ഇന്ത്യയുടെ എക്കാലത്തെയും ഉരുക്ക് വനിതയും  മുൻ പ്രധാനമന്ത്രിയും ആയിരുന്ന ഇന്ദിരാഗാന്ധിയുടെ 108 ആം ജന്മദിനം ഒഐസിസി കുവൈത്ത്  വിപുലമായി ആചരിച്ചു. 

Advertisment

അബ്ബാസിയ സം സം റെസ്റ്ററന്റിൽ വെച്ച് സംഘടിപ്പിച്ച യോഗത്തിൽ നാഷണൽ പ്രസിഡന്റ് സാമുവൽ കാട്ടൂർ കളീക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കണ്ണൂർ ഡി.സി.സി എക്സിക്യൂട്ടീവ് അംഗം വി.സി നാരായണൻ ഉത്ഘാടനം നിർവഹിച്ചു. ഒഐസിസി വർക്കിംഗ് പ്രസിഡന്റ് ബി.എസ് പിള്ള മുഖ്യ പ്രഭാഷണം നടത്തി. 

വൈസ് പ്രെസിഡന്റുമാരായ  വിപിൻ രാജേന്ദ്രൻ, ജോബിൻ ജോസ്, ജനറൽ സെക്രട്ടറിമാരായ ബിനോയ് ചന്ദ്രൻ, രാമകൃഷ്ണൻ കല്ലാർ,എക്സിക്യൂട്ടീവ് അംഗം വിജോ പി തോമസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റ്, എബി അത്തിക്കയം കണ്ണൂർ ജില്ലാ പ്രസിഡന്റ്  ലിപിൻ മുഴക്കുന്ന്, ആലപ്പുഴ ജില്ലാ ആക്ടിങ് പ്രസിഡന്റ് ഷിബു ചെറിയാൻ, മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി സജിത്ത് ചേലേമ്പ്ര തുടങ്ങിയവർ ആശംസകൾ അറിയിച്ചു. 

സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എം.എ നിസ്സാം സ്വാഗതവും ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി കലേഷ് ബി. പിള്ള നന്ദിയും പറഞ്ഞു.

Advertisment