Advertisment

കുവൈറ്റിൽ പുതുതായി എത്തുന്ന ഇന്ത്യൻ പൗരന്മാർക്ക്നി നിർദേശവുമായി ഇന്ത്യൻ എംബസി

H

കുവൈറ്റ്‌: രാജ്യത്ത് എംപ്ലോയ്‌മെന്റ്/വർക്ക് വിസയിൽ എത്തുന്ന ഇന്ത്യൻ പൗരന്മാർ കുവൈറ്റിൽ എത്തി 60 ദിവസത്തിനകം തൊഴിലുടമ/സ്‌പോൺസർ മുഖേന റസിഡൻസി പെർമിറ്റ് മുദ്രണം ചെയ്യണം.

Advertisment

ഇല്ലെങ്കിൽ, കുവൈറ്റ് സർക്കാർ അധികാരികൾ പ്രതിദിനം 2/- KWD പിഴ ഈടാക്കുന്നുമെന്നും  നിങ്ങൾ കുവൈറ്റിൽ എത്തിയ തീയതി മുതൽ 60 ദിവസത്തിനുള്ളിൽ സിവിൽ ഐഡിക്ക് അപേക്ഷിക്കുകയും നിശ്ചിത പേയ്മെന്റ് നൽകുകയും വേണം. (ഇല്ലെങ്കിൽ, കുവൈറ്റ് സർക്കാർ അധികാരികൾ KWD 20/- പിഴ ഈടാക്കും)

ടൂറിസ്റ്റ് വിസയിൽ എത്തുന്ന ഇന്ത്യൻ പൗരന്മാർ വിസ കാലാവധി തീരുന്നതിന് മുമ്പ് കുവൈറ്റിൽ നിന്ന് പുറത്തുകടക്കണം. (അധികം താമസിച്ചാൽ, കുവൈറ്റ് ഗവൺമെന്റ് അധികാരികൾ പ്രതിദിനം KWD 2/- പിഴ ഈടാക്കുന്നു. അവർ നാടുകടത്തലും റീ-എൻട്രി നിരോധനവും നേരിടേണ്ടി വന്നേക്കാം.

ഫാമിലി വിസയിൽ എത്തുന്ന ഇന്ത്യൻ പൗരന്മാർ വിസ കാലാവധി തീരുന്നതിന് മുമ്പ് കുവൈറ്റിൽ നിന്ന് പുറത്തുകടക്കണം. (അധികം താമസിച്ചാൽ, പ്രതിദിനം 10/- KWD പിഴയായി ഈടാക്കുമെന്നും അവർ നാടുകടത്തലും റീ എൻട്രി നിരോധനവും നേരിടേണ്ടി വന്നേക്കാംമെന്നും മുന്നറിയിപ്പിൽ അറിയിച്ചു

Advertisment