കുവൈറ്റ് സിറ്റി: രാജ്യവ്യാപകമായി നടത്തിയ സുരക്ഷാ കാമ്പയിനിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 595 പ്രവാസികളെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് അറസ്റ്റ് ചെയ്തതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഖൈത്താൻ, ഫർവാനിയ, ജലീബ് അൽ-ഷുയൂഖ്, അൽ-അഹമ്മദി, മുബാറക് അൽ-കബീർ, ഹവല്ലി, സാൽമിയ, ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയ, മഹ്ബൂള, മംഗഫ് തുടങ്ങി വിവിധ സ്ഥലങ്ങളിൽ ആണ് സുരക്ഷാ പരിശോധന നടത്തിയത്.
നിയമ ലംഘകർക്കെതിരെ വിവിധ മേഖലകളിൽ സുരക്ഷാ പരിശോധന അധികൃതർ തുടരും. പിടികൂടിയ എല്ലാ നിയമ ലംഘകർക്കെതിരെ ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.