കുവൈറ്റ്: കനത്ത മഴയും അസ്ഥിരമായ കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാൽ എല്ലാ പൊതു, സ്വകാര്യ സ്കൂളുകളിലും ഓൺലൈൻ വിദ്യാഭ്യാസത്തിലേക്ക് മാറുന്നതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
ഈ തീരുമാനം, നാളെ പ്രാബല്യത്തിൽ വരും, അദ്ധ്യാപകരും അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫും ജോലിയിൽ തുടരണം.
രാജ്യത്ത് ഇന്നലെ രാത്രി ഉണ്ടായ കനത്ത മഴയിൽ പല ഭാഗത്തു റോഡുകൾ വെള്ളത്തിലായി. പൊതുമരാമത്ത് വകുപ്പും അഗ്നിശമന വിഭാഗവും സുരക്ഷാ ഉദ്യോഗസ്ഥരും വെള്ള കെട്ടുകൾ നീക്കം ചെയ്യാനുമുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു.