Advertisment

കെഫാക് ഇന്നോവറ്റിവ് സോക്കർ ലീഗ് പുരോഗമിക്കുന്നു; ഫ്ളൈറ്റേഴ്‌സ് എഫ് സിക്ക് ജയം

New Update
Ffg

കുവൈറ്റ്: കെഫാക് ഇന്നോവറ്റിവ് സോക്കർ & മാസ്റ്റേഴ്സ് ലീഗ് സീസൺ 2023-24 സോക്കർ ലീഗിലെ ഗ്രൂപ്പ്‌ ബിയിലെ വെള്ളിയാഴ്ച നടന്ന മത്സരങ്ങളിൽ ഫ്ളൈറ്റേഴ്‌സ് എഫ് സി വിജയിച്ചപ്പോൾ ബിഗ്‌ബോയ്സ്‌ എഫ് സി - റൗദ എഫ് സി , സോക്കർ കേരള - സിൽവർ സ്റ്റാർസ് എസ് സി, യങ് ഷൂട്ടേർസ് അബ്ബാസിയ - സിയസ്കോ കുവൈത്ത് മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു 

Advertisment

ആദ്യ മത്സരം കുവൈറ്റ് കേരളാ സ്റ്റാർസിനെ പരാജയപ്പെടുത്തി ഫ്ളൈറ്റേഴ്‌സ് എഫ് സി തുർച്ചയായ രണ്ടാം ജയം സ്വന്തമാക്കി. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് ഫ്ളൈറ്റേഴ്‌സ് എഫ് സിയുടെ ജയം. ഫ്ളൈറ്റേഴ്‌സ്നു വേണ്ടി നിഖിൽ ദിനേശൻ, സന്ദീപ് എന്നിവർ ഓരോ ഗോളുകൾ നേടി.

ആവേശം വാനോളം ഉയർന്ന രണ്ടാം മത്സരത്തിൽ റൗദ എഫ് സിയും ബിഗ്‌ബോയ്സ്‌ എഫ് സിയും രണ്ട് ഗോളുകൾ വീതം അടിച്ച് സമനിലയിൽ പിരിഞ്ഞു. ആദ്യപകുതിയിൽ ഹസീബും, നൂർ മുഹമ്മദും നേടിയ രണ്ട് ഗോളിലൂടെ മുന്നിട്ട് നിന്ന ബിഗ്‌ബോയ്സ്‌ എഫ് സിയെ രണ്ടാം പകുതിയിൽ വാശിയോടെ പൊരുതി കയറിയ റൗദ എഫ് സിയുടെ മുഹമ്മദ് ഹാഫിൽ നേടിയ മനോഹരമായ രണ്ട് ഫ്രീ കിക്ക് ഗോളുകളിലൂടെ സമനില പിടിക്കുകയായിരുന്നു.

Hfsg

മൂന്നാം മത്സരത്തിൽ സോക്കർ കേരളയും - സിൽവർ സ്റ്റാർ എസ് സിയും തമ്മിലുള്ള മത്സരം ഓരോ ഗോൾ വീതം നേടി സമനിലയിൽ അവസാനിച്ചു. സോക്കർ കേരളക്ക് വേണ്ടി ജിത്തുവും സിൽവർ സ്റ്റാർസിന് വേണ്ടി യൂസഫ് ഷഹീൻ ഓരോ ഗോളുകൾ നേടി. തുല്യ ശക്തികളുടെ പോരാട്ടം കണ്ട അവസാന മത്സരത്തിൽ യങ് ഷൂട്ടേർസ് അബ്ബാസിയ - സിയസ്കോ കുവൈത്തും തമ്മിലുള്ള മത്സരം ഇരു ടീമുകളും ഓരോ ഗോളുകൾ അടിച്ചു സമനിലയിൽ പിരിഞ്ഞു.

യങ് ഷൂട്ടേർസിന് വേണ്ടി ഫസ്ലാൻഉം സിയസ്കോ വേണ്ടി ഷാനവാസും ഗോളുകൾ നേടി. മത്സരങ്ങളിലെ മോസ്റ്റ് വാല്യൂബിൾ താരങ്ങളായി നിഖിൽ ദിനേശൻ (ഫ്ളൈറ്റേഴ്‌സ് എഫ് സി ) മുഹമ്മദ് ഹാഫിൽ (റൗദ എഫ് സി ) നജീം (സിൽവർ സ്റ്റാർസ് എസ് സി ) ഹിബത്ത് റഹ്മാന് (സിയസ്കോ കുവൈത്ത് ) എന്നിവരെ തിരഞ്ഞെടുത്തു . 

സന്തോഷ് നാരായണൻ - മാനേജിങ് ഡയറക്ടർ (ഡിസൈൻ എയിം പ്രിന്റിങ് സൊല്യൂഷൻ )മുഖ്യ അഥിതി ആയിരുന്നു.

പ്രസിഡന്റ് മൻസൂർ കുന്നത്തേരി, സെക്രട്ടറി ജോസ് കാർമെൻറ് , ട്രഷറർ മൻസൂർ അലി, കെഫാക് മാനേജിങ് കമ്മറ്റി അംഗങ്ങളായ, ടീവി സിദ്ധീഖ്, ബിജു ജോണി, അബ്ദുൽ റഹിമാൻ, നൗഫൽ എ വി, ഫൈസൽ ഇബ്രാഹിം, ഖമരുദ്ധിൻ, അബ്ദുൽ ലത്തീഫ്, ഷനോജ് ഗോപി, സജു, ഷുഹൈബ്, റബീഷ്, ഷനോജ് ഗോപി, ഷുഹൈബ്, ഉമൈർ അലി, ജോർജ്ജ് ജോസഫ് ,സാജു , ജിജോ, നൗഷാദ് കെ സി, നാസർ, റോബർട്ട് ബർണാഡ് , ഹനീഫ, എന്നിവർ പെങ്കെടുത്തു.

അടുത്ത വെള്ളിയാഴ്ച റൗദ എഫ് സി കെഫാക്കുമായി സഹകരിച്ചു സീസണിലെ ആദ്യ സെവൻ എ സൈഡ് ലെജൻഡ് മാസ്റ്റേഴ്സ് കപ്പ് നോക്ക് ഔട്ട്‌ ഫുട്ബോൾ ടൂർണ്ണമെന്റ് നടക്കും . കെഫാക്കിലെ പതിനെട്ടു ടീമുകൾ പങ്കെടുക്കും . മത്സരങ്ങൾ വൈകിട്ട് 3 മണിമുതൽ ആരംഭിക്കും.

Advertisment