Advertisment

വിജ്ഞാനവും വിശ്വാസവും കൈമുതലാക്കി നന്മയുടെ വെളിച്ചം പരത്തുക: ശൈഖ് മുഹമ്മദ് നാസ്സർ അൽമുതൈരി

H

ദസ്മ: വിജ്ഞാനവും വിശ്വാസവും കൈമുതലാക്കി നന്മയുടെ പ്രയോക്താക്കളും സത്യത്തിന്റെ പ്രചാരകരുമാകാൻ കുവൈത്ത് ഔഖാഫ് ഇസ്ലാമികകാര്യ മന്ത്രാലയം അണ്ടർസെക്രട്ടറി ശൈഖ് മുഹമ്മദ് നാസർ അൽമുതൈരി ആഹ്വാനം ചെയ്തു. 

Advertisment

കുവൈത്ത് കേരള ഇസ്ലാഹീ സെൻറർ സംഘടിപ്പിച്ച വിശ്വാസം, സംസ്കാരം, സമാധാനം എന്ന ക്യാമ്പയ്ൻ്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജീവിതാസക്തികളോടുള്ള വർധിച്ച വിധേയത്വം വ്യക്തികൾക്കും സമൂഹത്തിനും വരുത്തിവെക്കുന്ന പ്രതിസന്ധികൾ ഇസ്ലാമിൻ്റെ വിശ്വാസസംസ്കാരപാഠങ്ങളുടെ പ്രസക്തിയിലേക്കാണ് ശ്രദ്ധ ക്ഷണിക്കുന്നതെന്ന് മുഖ്യപ്രഭാഷണം നടത്തിയ വിസ്ഡം യൂത്ത് സംസ്ഥാനസമിതിയംഗം മുനവ്വർ സ്വലാഹി വിശദീകരിച്ചു. ഭൗതികവും ആത്മീയവുമായ വിജ്ഞാനവളർച്ചയിൽ മുൻതലമുറകൾ വരിച്ച ത്യാഗങ്ങൾ തിരിച്ചറിഞ്ഞ് അറിവിൻ്റെ വഴിയിൽ അധ്വാനനിരതരാകണമെന്ന് പി.എൻ. അബ്ദുറഹ്മാൻ ഉദ്ബോധിപ്പിച്ചു.

ക്യാമ്പയ്ൻ്റെ ഭാഗമായി രണ്ടര മാസക്കാലത്തിനിടെ ഇരുപത്തഞ്ച് പഠനസംഗമങ്ങൾ സംഘടിപ്പിച്ചു. ദസ്മയിലെ കുവൈത്ത് ടീച്ചേഴ്സ് യൂനിയൻ ഹാളിൽ നടന്ന സമാപനസമ്മേളനത്തിൽ സെൻ്റർ വൈസ് പ്രസിഡൻ്റ് സി.പി. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. 

വിസ്ഡം കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡൻ്റ് ടി.പി. അബ്ദുൽ അസീസ് ആശംസകളർപിച്ചു. സെൻ്റർ ജനറൽ സെക്രട്ടറി സുനാഷ് ശുകൂർ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ചെയർമാൻ അസ്‌ലം നന്ദിയും പറഞ്ഞു.

Advertisment