Advertisment

ഗ്രാൻഡ് ഹൈപ്പർ 37-മത് ശാഖ മുർഗാബിൽ ബുധനാഴ്ച ഉദ്‌ഘാടനം ചെയ്യും !

H

കുവൈറ്റ് സിറ്റി : പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് അതിന്റെ 37- മത് ഔട്ട്ലെറ്റ് മുർഗാബ് അബ്ദുൽ അസീസ് ഹാമദ് അൽ സഖർ സ്റ്റ്രീറ്റിലെ അൽ ഉജ്ജാർ ടവർ കെട്ടിടത്തിൽ സപ്തംബർ 20 ബുധനാഴ്ച വൈകുന്നേരം ഉദ്‌ഘാടനം ചെയ്യപ്പെടും.

Advertisment

H

ഒറ്റ നിലയിലായി വിശാലമായ 21,500ചതുരശ്ര അടി വിസ്തൃതിയിലാണ് പുതിയ ഔട്ട്‌ലെറ്റ് സജ്ജീകരിച്ചിട്ടുള്ളത്. ഗ്രാൻഡ് ഹൈപ്പർ കുവൈറ്റ് ഉന്നത മാനേജ്‌മെന്റ് അംഗങ്ങൾക്ക് പുറമെ മറ്റ് വിശിഷ്ടാതിഥികളും അഭ്യുദയകാംക്ഷികളും സംബന്ധിക്കും.

ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്റെ ലോകമെങ്ങുനിന്നുമുള്ള പഴവർഗ്ഗങ്ങൾ , പച്ചക്കറികൾ, ഭക്ഷ്യ- ഭക്ഷ്യേതര വസ്തുക്കൾ, നിത്യോപയോഗ പദാർത്ഥങ്ങൾ എന്നിവയുൾപ്പെടെ നിരവധി ഉൽപ്പന്നങ്ങൾ പുതിയ ഔട്ട്‌ലെറ്റിൽ ലഭ്യമാണ്.

H

പ്രവാസികളുടെയും തദ്ദേശീയരുടെയും അഭിരുചികളും ആവശ്യങ്ങളും നിറവേറ്റുന്ന വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ ആകർഷകമായ വിലയിൽ ഉപഭോക്താക്കൾക്ക് സൗകര്യപ്രദമായ രീതിയിൽ പുതിയ ഔട്‍ലെറ്റിൽ ഒരുക്കിയിട്ടുള്ളതായി മാനേജ്‌മെന്റ് വൃത്തങ്ങൾ അറിയിച്ചു.

 

Advertisment