Advertisment

തൃശ്ശൂർ അസോസിയേഷൻ ഓഫ്‌ കുവൈറ്റ്‌ 'പൊന്നോണം 2023' ആഘോഷിച്ചു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
I

കുവൈത്ത്‌ : തൃശ്ശൂർ അസോസിയേഷൻ ഓഫ്‌ കുവൈറ്റ്‌ (ട്രാസ്ക്) ഓണാഘോഷം 'പൊന്നോണം 2023' സംഘടിപ്പിച്ചു

Advertisment

അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ വെച്ച് നടന്ന ആഘോഷ പരിപാടിയുടെ സാസ്‌കാരിക സമ്മേളനം ട്രാസ്ക് പ്രസിഡന്റ്‌ ആന്റോ പാണേങ്ങാടൻ ഉദ്‌ഘാടനവും അധ്യക്ഷതയും വഹിച്ചു. 

പ്രോഗ്രാം കൺവീനർ ജയേഷ് എങ്ങണ്ടിയൂർ സ്വാഗതം പറഞ്ഞ സമ്മേളനത്തിൽ ഹുസൈഫ അബ്ബാസി മാർക്കറ്റിംഗ് മാനേജർ അൽ മുല്ല എക്സ്ചേഞ്ച്, വിനോദ് കുമാർ ജോയ് ആലുക്കാസ് റീജണൽ ഹെഡ്, ട്രാസ്ക് ജനറൽ സെക്രട്ടറി ഹരി കുളങ്ങര, വനിതവേദി ജനറൽ കൺവീനർ ഷെറിൻ ബിജു, വൈസ് പ്രസിഡന്റ്‌ രജീഷ് ചിന്നൻ, ആർട്സ് കൺവീനർ വിനോദ് ആറാട്ടുപുഴ, സ്പോർട്സ് കൺവീനർ നിതിൻ ഫ്രാൻസിസ്, മീഡിയ കൺവീനർ വിനീത് വിൽ‌സൺ വനിതാവേദി സെക്രട്ടറി പ്രീന സുദർശൻ, ജോയിൻറ് സെക്രട്ടറി വിജി ജിജോ, കളിക്കളം കോർഡിനേറ്റർ മാനസ പോൾസൺ എന്നിവർ സംസാരിച്ചു.

O

ട്രാസ്ക് നടത്തിയ പൂക്കള മത്സരത്തിൽ മുതിർന്നവരിലും കുട്ടികളിലും അബ്ബാസിയ എ ഏരിയക്കും പായസ മത്സരത്തിൽ ശോഭ രാജനും ഒന്നാം സ്ഥാനം കരസ്ഥമാക്കി. വേദിയിൽ എല്ലാവർക്കും സമ്മാനങ്ങൾ നൽകി. 

നാട്ടിൽ നിന്നും വന്ന പാചകക്കാരനായ രാജേഷ് എടതിരിഞ്ഞിയും ട്രാസ്ക് അംഗങ്ങളും ചേർന്ന് ഒരുക്കിയ സ്വാദിഷ്ടമായ ഓണ സദ്യ ഗൃഹതുരത്വമുണർത്തിയതായി കഴിച്ച ആയിരത്തിൽപരം ആളുകൾ പ്രശംസിച്ചു 

ട്രാസ്ക് വനിതാവേദി ഒരുക്കിയ പൂക്കളവും ആകർഷണമായിരുന്നു, ട്രഷറർ ജാക്സൺ ജോസ് നന്ദി രേഖപ്പെടുത്തി.

ട്രാസ്കിലെ 8 ഏരിയയിൽ നിന്നുള്ള കലാകാരൻമാർ അവതരിപ്പിച്ച തിരുവാതിര, ഗ്രൂപ്പ് ഡാൻസ്, ഓണപാട്ട്, മറ്റു കല പരിപാടികൾ എന്നിവ മികച്ച നിലവാരം പുലർത്തുകയും കുവൈത്തിലെ പ്രശസ്ത ഗായകർ ഒരുക്കിയ ഗാനമേളയും സദസ്സിൽ നിന്ന് അംഗീകാരം ലഭിക്കുകയും ചെയ്തു. പരിപാടിയിൽ കുവൈത്തിലെ വിവിധ മാധ്യമ പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു.

Advertisment