Advertisment

ഇസ്രായേൽ ഉടമസ്ഥതയിലുള്ള വിമാനങ്ങൾക്ക് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവേശിക്കുന്നതിന് നിരോധനം

New Update
എസ്എംസിഎ ഖത്തറിന്റെ ആഭിമുഖ്യത്തില്‍ ജോലി നഷ്ടപ്പെട്ട പ്രവാസികള്‍ ചാര്‍ട്ടേഡ് വിമാനത്തില്‍ നാട്ടിലേക്ക്‌

കുവൈറ്റ്‌: ഇസ്രായേൽ ഉടമസ്ഥതയിലുള്ള വിമാനങ്ങൾ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവേശിക്കുന്നതിന് നിരോധനം. സിവിൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ ആണ് നിരോധനം ഏർപ്പെടുത്തികൊണ്ടുള്ള സർക്കുലർ പുറത്തിറക്കിയത്.

കൂടാതെ സ്ഥാപനവുമായി ബന്ധപ്പെട്ട ഏതെങ്കിലും വിമാനത്താവളത്തിലേക്ക് പോകുന്നതോ പുറപ്പെടുന്നതോ ആയ ഒരു വിമാനവും (സിവിലിയൻ-സൈനിക-സ്വകാര്യ) സ്വീകരിക്കരുത് എന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.

Advertisment