കുവൈറ്റ് : കെഫാക് ഇന്നൊവേറ്റീവ് മാസ്റ്റേഴ്സ് - സോക്കർ ലീഗ് സീസൺ 23-24 മത്സരങ്ങൾ പുരോഗമിക്കുമ്പോൾ വെള്ളിയാഴ്ച വൈകിട്ട് നടന്ന ഗ്രൂപ്പ് എ യിലെ സോക്കർ ലീഗ് മത്സരങ്ങളിൽ മാക്ക് കുവൈറ്റ്, സിഎഫ്‌സി സാൽമിയ, ഇന്നൊവേറ്റീവ് എഫ്‌സി, ചാമ്പ്യൻസ് എഫ്‌സി ടീമുകൾക്ക് ജയം.
മാസ്റ്റേഴ്സ് ലീഗിൽ ബ്ലാസ്റ്റേഴ്‌സ്, സിൽവർ സ്റ്റാർസ്, ഫഹാഹീൽ ബ്രദർസ്, മാക്ക് കുവൈറ്റ്, ഫ്‌ലൈറ്റെർസ് എഫ്‌സ്, സിഎഫ്‌സി സാൽമിയ എന്നിവർ കരുത്ത് തെളിയിച്ചു.
സോക്കർ ലീഗിലെ വീറും വാശിയും നിറഞ്ഞ ആദ്യ മത്സരത്തിൽ അനസ് നേടിയ മനോഹരമായ ഒരു ഗോളിൽ മാക്ക് കുവൈറ്റ് ബ്ലാസ്റ്റേഴ്‌സ് എഫ്സിയെ പരാജയപ്പെടുത്തി . രണ്ടാം മത്സരത്തിൽ സിഎഫ്‌സി സാൽമിയ എതിരില്ലാത്ത രണ്ടു ഗോളിന് ഫഹാഹീൽ ബ്രദേഴ്സിനെ പരാജയപ്പെടുത്തി ജോബിനും ഹസ്സനും ഗോളുകൾ നേടി.
മൂന്നാം മത്സരത്തിൽ ഇന്നൊവേറ്റീവ് എഫ്‌സി സച്ചിനും ശ്രീഹരിയും നേടിയ ഗോളുകളുടെ പിൻബലത്തിൽ സ്പാർക്സ് എഫ്‌സിയെ രണ്ടു ഗോളിന് തോൽപിച്ചു . അവസാന മത്സരത്തിൽ ചാമ്പ്യൻസ് എഫ്‌സി സിസിലിയുടെ മനോഹരമായ ഒരു ഗോളിന്റെ ലീഡിൽ മെറിറ്റ് അൽ ശബാബിനെ പരാജയപ്പെടുത്തി . മത്സരങ്ങൾ വീക്ഷിക്കാൻ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ് അസോസിയേഷൻ (ഫോക്ക്) പ്രസിഡന്റ്. ശ്രീ സേവ്യർ ആന്റണി മുഖ്യാതിഥി ആയിരുന്നു.
മാസ്റ്റേഴ്സ് ലീഗിൽ ഗ്രൂപ് എയിലെ ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് കുവൈറ്റ് നിസാർ , അഭിഷേക് എന്നിവർ നേടിയ രണ്ടു ഗോളുകൾക്കു സോക്കർ കേരളയെ പരാജയപെടുത്തി . രണ്ടാം മത്സരത്തിൽ ഫഹാഹീൽ ബ്രദർസ് ബിജു മാമ്മൻ നേടിയ ഒരു ഗോളിന്റെ ബലത്തിൽ ചാമ്പ്യൻസ് എഫ്‌സിയെ തോൽപിച്ചു.
മൂന്നാം മത്സരത്തിൽ ഫ്‌ലൈറ്റെർസ് എഫ്‌സി സിറാജുദ്ധീൻ, ബിജു, ഐവിന് ത്രയം നേടിയ മൂന്ന് ഗോളുകളുടെ ലീഡിൽ കേരള ചലഞ്ചേഴ്സിനെ പരാജയപെടുത്തി ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തിൽ സിൽവർ സ്റ്റാർ അഫ്സൽ ഖാനിന്റെ ഒരു ഗോൾ ലീഡിൽ ഇന്നൊവേറ്റീവ് എഫ്‌സിയെ തോൽപിച്ചു. രണ്ടാം മത്സരത്തിൽ മാക്ക് കുവൈറ്റ് മുബഷിർ നേടിയ ഒരു ഗോളിന്റെ ബലത്തിൽ സ്പാർക്സ് എഫ്‌സിയെ പരാജയപെടുത്തി. മൂന്നാം മത്സരത്തിൽ സിഎഫ്‌സി സാൽമിയ തുരുതുരാ നിറയൊരിച്ച നാല് ഗോളുകൾ (സയീദ്, ബിജു, അനോജ്, വിപിൻ ) മലപ്പുറം ബ്രദേഴ്‌സിന്റെ നൈലോൺ വലയെ ചിന്നഭിന്നമാക്കി .
മത്സരങ്ങളിലെ മോസ്റ്റ് വാല്യൂഅബിൾ കളിക്കാരായി
മാസ്റ്റേഴ്സ് ലീഗിൽ ആന്റണി (ബ്ലാസ്റ്റേഴ്‌സ്), അഫ്സൽ ഖാൻ (സിൽവർ സ്റ്റാർ), റാസിഖ് (ഫഹാഹീൽ ബ്രദർസ്), മുബഷിർ (മാക്ക് കുവൈറ്റ്), ഐവിന് (ഫ്‌ലൈറ്റർസ് എഫ്‌സി ), സയീദ് (സിഎഫ്‌സി സാൽമിയ) എന്നിവരെയും സോക്കർ ലീഗിൽ മുഹമ്മദ് അനസ് (മാക്ക് കുവൈറ്റ് ), ജോബിൻ (സിഎഫ്‌സി സാൽമിയ), സച്ചിൻ (ഇന്നൊവേറ്റീവ് എഫ്‌സി), അനൂപ് (ചാമ്പ്യൻസ് എഫ്‌സി) എന്നിവരെയും തിരഞ്ഞെടുത്തു . മത്സരങ്ങൾക്കു കെഫാക് മാനേജ്‌മെന്റ് ഭാരവാഹികൾ നേതൃത്വം നൽകി .