കുവൈറ്റ്: ഫോക്കസ് കുവൈറ്റ് (ഫോറം ഓഫ് കാഡ് യൂസേഴ്സ് ) 2023 നവംബർ 24 നു അബൂഹലീഫ ക്രിക്കറ്റ് ഗ്രൗണ്ടിൽ വെച്ചു നവീൻ മെമ്മോറിയൽ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു.
കുവൈറ്റിലെ പ്രമുഖ ക്രിക്കറ്റ് ക്ലബ്ബ്ക്കളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന ടൂർണമെന്റിന്റെ പോസ്റ്റർ പ്രസിഡന്റ് ജിജി മാത്യു മലബാർ ഗോൾഡ് & ഡയമണ്ട് കൺട്രി ഹെഡ് മാനേജർ അഫ്സൽഖാനു നൽകി പ്രകാശനം ചെയ്തു.
ജനറൽ സെക്രട്ടറി ഷഹീദ് ലബ്ബ, സെക്രട്ടറി മനോജ്, ട്രാഷറർ ജേക്കബ് ജോൺ , ജോയിന്റ് ട്രെഷറർ സജിമോൻ, യൂണിറ്റ് കൺവീനർ ഷിബു സാമൂവൽ, എന്നിവർ സന്നിഹിതരായിരുന്നു.
2023 നവംബർ 24 നു രാവിലെ 9 മണി മുതൽ അബൂഹലീഫ ക്രിക്കറ്റ് ഗ്രൗണ്ടിൽ വെച്ചു ക്രിക്കറ്റ് നടക്കും.