/sathyam/media/media_files/2025/11/25/1be1fc36-6b8e-4e8f-b93e-4b3d29571bda-2025-11-25-21-09-10.jpg)
കുവൈത്ത് സിറ്റി: കുവൈത്തിന്റെ സുരക്ഷ ലക്ഷ്യമിട്ട് ആക്രമണങ്ങൾ ആസൂത്രണം ചെയ്ത നിരോധിത സംഘടനയുമായി ബന്ധമുള്ള പൗരനെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണി ഉയർത്തിയ ഗൂഢാലോചനയാണ് അധികൃതർ തകർത്തത്.
പിടിയിലായ വ്യക്തിക്ക് സ്ഫോടക വസ്തുക്കൾ നിർമ്മിക്കാനും ആരാധനാലയങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്താനും നിർദ്ദേശങ്ങൾ ലഭിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി.
ഇയാൾ സോഷ്യൽ മീഡിയ വഴിയും ഓൺലൈൻ ഇലക്ട്രോണിക് ഗെയിമുകൾ വഴിയും കുട്ടികളെ (മൈനർമാർ) തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിക്കാനായി റിക്രൂട്ട് ചെയ്യാൻ ശ്രമിച്ചിരുന്നതായും വെളിപ്പെട്ടു.
തീവ്രവാദ ഭീഷണികളെ കർശനമായി നേരിടുമെന്നും രാജ്യത്തിന്റെ സുരക്ഷയും നീതിയും ഉറപ്പാക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സംശയാസ്പദമായ ഏത് പ്രവർത്തനങ്ങളും അധികൃതരെ അറിയിക്കണമെന്ന് പൊതുജനങ്ങളോട് മന്ത്രാലയം അഭ്യർത്ഥിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us