കുവൈറ്റ്: കുവൈത്തിൽ പുതുവത്സരം പ്രമാണിച്ച് എല്ലാ മന്ത്രാലയങ്ങൾക്കും സർക്കാർ ഏജൻസികൾക്കും 4 ദിവസം അവധി ലഭിക്കും.
ജനുവരി ഒന്ന് തിങ്കളാഴ്ച ആയതിനാൽ ഡിസംബർ 31 ഞായറാഴ്‌ച വിശ്രമ ദിനമായും തിങ്കൾ ഔദ്യോഗിക അവധിയായും പരിഗണിച്ചു കൊണ്ട് അവധി നൽകുവാൻ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനിച്ചത്.
ഫലത്തിൽ ഡിസംബർ 29 വെള്ളി മുതൽ ജനുവരി 2 ചൊവ്വ വരെ തുടർച്ചയായ 4 ദിവസങ്ങളാണ് അവധി ലഭിക്കുക.